'ഓളാ തട്ടമിട്ട് കഴിഞ്ഞാലെന്റെ സാറേ.... പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല്ല'; തട്ടത്തിൻ മറയത്തിലെ ഈ ഡയലോഗ് തമിഴിലെങ്ങനായിരിക്കും?

Webdunia
ബുധന്‍, 20 ഏപ്രില്‍ 2016 (11:26 IST)
മലയാളികൾ നെഞ്ചേറ്റിയ സിനിമയായിരുന്നു നിവിൻ പോളിയുടെ തട്ടത്തിൻ മറയത്ത്. അതിലെ ഓരോ ഡയലോഗും ഇന്ന് പ്രേക്ഷകർക്ക് കാണാപാഠമാണ്. ഓളാ തട്ടമിട്ട് കഴിഞ്ഞാലെന്റെ സാറേ.... പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല്ല. ഓരോ മലയാളിലും നെഞ്ചേറ്റിയ ഡയലോഗാണിത്. എന്നാൽ ഇതേ ഡയലോഗ് തമിഴിൽ വന്നാൽ എങ്ങിനിരിക്കും?. 
 
വിനീത് ശ്രീനിവാസന്റെ തട്ടത്തിൻ മറയത്ത് മീണ്ടും ഒരു കാതെൽ കഥൈ എന്ന പേരിൽ തമിഴിൽ എത്തുമ്പോൾ ആദ്യം ശ്രദ്ധിക്കപ്പെട്ടതും ഈ ഡയലോഗ് തന്നെയാണ്. നിവിൻ പോളിയുടെ വിനോദിന് ജീവൻ നൽകുന്നത് വാൾട്ടർ ഫിലിപ്സ് ആണ്. വിനോദിന്റെ ആയിഷയായ ഇഷ തൽവാർ തന്നെയാണ് തമിഴിലും. 
 
മിത്രൻ ആർ ജവഹർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഈണം നൽകുന്നത് ജി വി പ്രകാശ് കുമാറാണ്. മലയാളത്തിൽ അഭിനയിച്ച അതേ കഥാപാത്രമയി മനോജ് കെ ജയനും ചിത്രത്തിലുണ്ട്. തെറി,കബലി എന്നീ സിനിമകളുടെ നിര്‍മ്മാതാക്കളായ കലൈപുലിയാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്. ഷാന്‍ റഹ്മാനാണ് തമിഴ് പതിപ്പിലും പശ്ചാത്തല സംഗീതം.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം