വിവാഹമോചിതനാകുന്നുവെന്ന് വെളിപ്പെടുത്തി നടൻ നിതീഷ് ഭരദ്വാജ്

ബുധന്‍, 19 ജനുവരി 2022 (12:42 IST)
12 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ വിവാഹബന്ധം വേർപെടുത്തുന്നു. നിതീഷ് ഭരദ്വാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നിതീഷ് ഭരദ്വാജിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്.
 
2019ലായിരുന്നു നിതീഷ് ഭരദ്വാജ് വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്‌തത്. മുംബൈ കോടതിയിലാണ് ഇപ്പോൾ കേസ് നടക്കുന്നത്. വിവാഹമോചനത്തിന്റെ കാരണങ്ങള്‍ പുറംലോകത്തോട് വിളിച്ചു പറയാൻ താല്‍പര്യമില്ലെന്നു നിതീഷ് ഭരദ്വാജ് വ്യക്തമാക്കി. മരണത്തേക്കാൾ വേദനിപ്പിക്കുന്നതാണ് വേർ പിരിയലെന്നും നിതീഷ് പറഞ്ഞു.
 
ഐഎഎസ് ഉദ്യോഗസ്ഥയായിരുന്ന സ്മിത ഗേറ്റുമായുള്ള നിതീഷ് ഭരദ്വാജിന്റെ വിവാഹം 2009ലായിരുന്നു. ഇരട്ടക്കുട്ടികളാണ് ഇവർക്കുള്ളത്. നിതീഷ് ഭരദ്വാജിന്റെ ആദ്യ വിവാഹം മോനിഷ പട്ടേലുമായിട്ടായിരുന്നു. 1991ല്‍ വിവാഹിതരായ ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. ഞാൻ ഗന്ധർവൻ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ താരമാണ് നിതീഷ് ഭരദ്വാജ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍