ജ്യോതികയ്‌ക്കും കീർത്തി സുരേഷിനും പിന്നാലെ അനുഷ്‌കയും: നിശബ്‌ദം ഓൺലൈൻ റിലീസിന്

Webdunia
തിങ്കള്‍, 18 മെയ് 2020 (16:08 IST)
ജ്യോതികയുടെയും കീർത്തി സുരേഷിന്റെയും വിദ്യാ ബാലന്റെയും പിന്നാലെ ഒടിടി റിലീസിന് തയ്യാറായി അനുഷ്‌ക ചിത്രവും. ലോക്ക്ഡൗണിനെ തുടർന്ന് തിയേറ്ററുകൾ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിലാണ് അനുഷ്‌കയും മാധവനും കേന്ദ്രകഥാപാത്രമായി അഭിനയിച്ച നിശബ്‌ദ് എന്ന ചിത്രം ഓൺലൈൻ റിലീസിന് തയ്യാറെടുക്കുന്നത്.
 
ആമസോൺ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുക എന്നാണ് പുറത്തുവരുന്ന വാർത്തകൾ.ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും ലഭിച്ചിട്ടില്ല.അനുഷ്‌ക ഷെട്ടി, മാധവന്‍ എന്നിവരെക്കൂടാതെ അഞ്ജലിയും ചിത്രത്തില്‍ വേഷമിടുന്നു. ഹേമന്ത് മധുകര്‍ ആണ് ഈ ഹൊറർ ത്രില്ലറിന്റെ സംവിധായകന്‍. ഗോപി സുന്ദര്‍ ആണ് പശ്ചാത്തലസംഗീതമൊരുക്കിയിരിക്കുന്നത്.തെലുങ്ക് കൂടാതെ തമിഴ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article