ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ വീട്ടിലെത്തി അമ്മയോട് മോശമായി പെരുമാറി, മുകേഷിനെതിരെ വീണ്ടും ഗുരുതര ആരോപണം

അഭിറാം മനോഹർ
ചൊവ്വ, 27 ഓഗസ്റ്റ് 2024 (09:59 IST)
Mukesh
നടനും എംഎല്‍എയുമായ മുകേഷിനെതിരെ വീണ്ടും ഗുരുതര ആരോപണം. ജൂനിയര്‍ ആര്‍ട്ടിസ്റ്റായ സന്ധ്യയാണ് മുകേഷിനെതിരെ പുതിയ ആരോപണവുമായി രംഗത്ത് വന്നത്. തന്റെ സുഹൃത്തായ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ വീട്ടിലെത്തിയ മുകേഷ് സുഹൃത്തിന്റെ അമ്മയോട് മോശമായി പെരുമാറിയെന്നും മുകേഷിനെ വീട്ടില്‍ നിന്നും അടിച്ചുപുറത്താക്കുകയായിരുന്നുവെന്നും സന്ധ്യ വ്യക്തമാക്കി.
 
 മുകേഷ് എന്റെ സുഹൃത്തിന്റെ മേല്‍വിലാസം കണ്ട് പിടിച്ച് അവരുടെ വീട്ടിലെത്തി. സുഹൃത്തിന്റെ അമ്മ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഈ സമയത്ത് അമ്മയോട് മോശമായാണ് മുകേഷ് പെരുമാറിയതെന്നും മുകേഷിനോട് രൂക്ഷമായ രീതിയില്‍ തന്നെ അവര്‍ക്ക് പ്രതികരിക്കേണ്ടി വന്നെന്നും സന്ധ്യ പറയുന്നു.
 
 പ്രൊഡക്ഷന്‍ കണ്ട്രോളര്‍ വിച്ചുവിനെതിരെയും സന്ധ്യ ആരോപണം ഉയര്‍ത്തി. അഡ്ജസ്റ്റ്‌മെന്റിന് വഴങ്ങിയാല്‍ മാത്രമെ സിനിമയില്‍ പിടിച്ചുനില്‍ക്കാനാകുവെന്നും അല്ലെങ്കില്‍ ജോലിയില്ലാതെ വീട്ടിലിരിക്കേണ്ടി വരുമെന്നും ഇയാള്‍ പറഞ്ഞെന്നും സന്ധ്യ ആരോപിച്ചു. പരസ്യചിത്രത്തില്‍ അഭിനയിച്ചതിന് ശേഷം പ്രതിഫലം തട്ടിയെടുത്ത അനുഭവവും തനിക്കുണ്ടായെന്നും സന്ധ്യ വ്യക്തമാക്കി.
 

അനുബന്ധ വാര്‍ത്തകള്‍

Next Article