നെറ്റ്ഫ്ലിക്സിൽ നിന്ന് നീക്കം ചെയ്ത നയൻ‌താര ചിത്രം ഇനി ഹോറസ്റ്റാറിൽ കാണാം

നിഹാരിക കെ.എസ്

ചൊവ്വ, 30 സെപ്‌റ്റംബര്‍ 2025 (10:40 IST)
മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തെ തുടർന്ന് നയൻതാര അഭിനയിച്ച 'അന്നപൂരണി: ദ ഗോഡസ് ഓഫ് ഫുഡ്' എന്ന ചിത്രം നെറ്റ്ഫ്ലിക്സിൽ നിന്ന് നീക്കം ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രം വീണ്ടും ജിയോഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ചെയ്യാൻ ഒരുങ്ങുകയാണ്. ഒക്ടോബർ 1 മുതൽ സിനിമയുടെ ഹിന്ദി പതിപ്പ് ജിയോഹോട്ട്സ്റ്റാറിലൂടെ ലഭ്യമാകും.
 
ഡിസംബർ ഒന്നിന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഡിസംബർ 29 മുതൽ നെറ്റ്ഫ്ളിക്സിൽ സ്ട്രീം ചെയ്തുവരികയായിരുന്നു. എന്നാൽ ചിത്രം 'ഹിന്ദു മതവികാരങ്ങളെ വ്രണപ്പെടുത്തുന്നു' എന്നാരോപിച്ച് നിരവധിപേർ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. 
 
ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ ഒരു എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇതേത്തുടർന്നാണ് സിനിമ നെറ്റ്ഫ്ലിക്സിൽ നിന്ന് നീക്കം ചെയ്തിരുന്നത്. ബ്രാഹ്മണ കുടുംബത്തിൽ നിന്ന് വരുന്ന അന്നപൂർണിയെന്ന പെൺകുട്ടി ഇന്ത്യയുടെ മികച്ച പാചകക്കാരിയായി മാറാൻ ആഗ്രഹിക്കുന്നതാണ് സിനിമ. അന്നപൂർണി മാംസം പാകം ചെയ്യുന്നതും ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ടൊരു രംഗവും ചിത്രത്തിലുണ്ട്. ഇതാണ് വിവാദങ്ങൾക്ക് കാരണമായത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍