നാഗാർജുനയുടെ മകനും നടനുമായ അഖിൽ അക്കിനേനി വിവാഹിതനായി. സൈനബ് റവ്ജിയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. അഖിലിന്റെയും സൈനബിന്റെയും വിവാഹചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പരമ്പരാഗത ആചാര പ്രകാരമായിരുന്നു വിവാഹം. മുംബൈയിലുള്ള ആർട്ടിസ്റ്റും ബിസിനസ് സംരംഭകയുമാണ് സൈനബ്. കുറച്ച് വർഷങ്ങൾക്ക് മുൻപാണ് അഖിലും സൈനബും തമ്മിൽ കണ്ടുമുട്ടിയത്. ഏറെ നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു.
ഐവറി സാരിയിലാണ് സൈനബിനെ വിവാഹ ചിത്രങ്ങളിൽ കാണാൻ കഴിയുക. ഡയമണ്ട് ആഭരണങ്ങളും വധു അണിഞ്ഞിരുന്നു. നടൻ റാം ചരൺ, ചിരഞ്ജീവി ഉൾപ്പെടെയുള്ളവർ വിവാഹത്തിനെത്തിയിരുന്നു. വിവാഹാഘോഷങ്ങളുടെ ഭാഗമായി നാഗാർജുനയും നാഗ ചൈതന്യയും ഡാൻസ് കളിക്കുന്ന വിഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.