Naga Chaitanya and Sobitha
സിനിമാ താരങ്ങളായ നാഗ ചൈതന്യയും ശോഭിത ധുലിപാലയും ജീവിതത്തില്‍ ഒന്നിക്കുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. നാഗ ചൈതന്യയുടെ പിതാവും സൂപ്പര്‍താരവുമായ നാഗാര്‍ജുന വിവാഹ നിശ്ചയ ചിത്രം എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചു. ഇന്നു രാവിലെ 9.42 നായിരുന്നു വിവാഹനിശ്ചയമെന്നും ശോഭിതയെ തന്റെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും നാഗാര്‍ജുന കുറിച്ചു.