'അവനെത്തി'; മകന്‍ പിറന്ന സന്തോഷം പങ്കുവെച്ച് സംഗീതസംവിധായകന്‍ രഞ്ജിന്‍ രാജ്

കെ ആര്‍ അനൂപ്

ശനി, 15 മെയ് 2021 (16:14 IST)
റിയാലിറ്റി ഷോയിലൂടെയെത്തി മലയാളം സിനിമയില്‍ സംഗീത സംവിധായകന്‍ എന്ന നിധിയിലേക്ക് വളര്‍ന്ന വ്യക്തിയാണ് രഞ്ജിന്‍ രാജ്. ജോസഫിലെ 'പൂമുത്തോളെ' ഒറ്റ ഗാനം മതി അദ്ദേഹത്തിനുള്ളിലെ പ്രതിഭയെ തിരിച്ചറിയാന്‍. ജീവിതത്തിലേക്ക് ഒരു പുതിയ അതിഥി എത്തിതിന്റെ സന്തോഷത്തിലാണ് രഞ്ജിന്‍. അവനെത്തി എന്ന് പറഞ്ഞുകൊണ്ടാണ് തനിക്കും ഭാര്യ ശില്പ തുളസിക്കും കുഞ്ഞ് പിറന്ന വിവരം അറിയിച്ചത്.
 
തുടക്കകാലത്ത് പരസ്യചിത്രങ്ങളും ഷോര്‍ട്ട് ഫിലിമുകളും ചെയ്തതാണ് രഞ്ജിന്‍ ശ്രദ്ധിക്കപ്പെട്ടത്. നിത്യ ഹരിത നായകന്‍ എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചു.കാവല്‍, വുള്‍ഫ്, കടാവര്‍ എന്നീ ചിത്രങ്ങള്‍ക്ക് സംഗീതം ഒരുക്കിയത് രഞ്ജിന്‍ ആണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍