ഇത്രയും ചെയ്തിട്ടും നിർത്തിക്കാനായില്ലെങ്കിൽ രാജ്യത്തെ 100 കോടി ഹിന്ദുവും ഉണർന്നിട്ടില്ല: ആദിപുരുഷിനെതിരെ ശക്തിമാൻ

വ്യാഴം, 22 ജൂണ്‍ 2023 (18:26 IST)
രാമായണത്തെ ആസ്പദമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷിനെതിരെ പൊട്ടിത്തെറിച്ച് ശക്തിമാൻ പരമ്പരയിലൂടെ പ്രശസ്തനായ മുകേഷ് ഖന്ന. രാജ്യം ഇവിടത്തോടെ ഇത്തരം കാര്യങ്ങൾ തടഞ്ഞില്ലെങ്കിൽ 100 കോടി ഇന്ത്യക്കാർ ഇതുവരെയും ഉറക്കം ഉണർന്നില്ലെന്നാണ് അത് തെളിയിക്കുന്നതെന്ന് മുകേഷ് ഖന്ന പറഞ്ഞു.
 
അതേസമയം സിനിമ ഒരുക്കിയ ടീമിനെ 50 ഡിഗ്രീ സെൽഷ്യസിൽ കത്തിക്കണമെന്നും മുകേഷ് ഖന്ന പ്രതികരിച്ചു. സിനിമക്കെതിരെ വലിയ രീതിയിൽ വിമർശനം ഉയരുമ്പോൾ അവർ മുഖം മറച്ച് നടക്കുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ അവർ മുന്നോട്ട് വന്ന് വിശദീകരണം നൽകുകയാണ്. തുളസീദാസിൻ്റെ പതിപ്പ് പോലെ, വാൽമീകിയുടെ പതിപ്പ് പോല ഇത് തങ്ങളുടെ വേർഷനാണ് എന്നാണ് അവർ പറയുന്നത്. അവർ ഹിന്ദുമതത്തെ പരിഹസിക്കുകയാണ്. മുകേഷ് ഖന്ന പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍