ഇന്ത്യൻ സിനിമയിലെ സംഗീത വിസ്മയങ്ങളായ മുഹമ്മദ് റഫിയുടെയും കിഷോർ കുമാറിൻറെയും ജീവിതം സിനിമയാകുന്നു. റഫിയായി വരുൺ ധവാനും കിഷോർ കുമാറായി രൺബീർ കപൂറും അഭിനയിക്കും.
ഹിറ്റ് മേക്കർ ഇംതിയാസ് അലിയുടെ സഹോദരൻ ആരിഫ് അലിയാണ് ഈ സബ്‌ജക്‌ട് സിനിമയാക്കാൻ ഒരുങ്ങുന്നത്. ഈ വിഷയത്തിൻറെ ലാളിത്യമാണ് തന്നെ ആകർഷിച്ചതെന്ന് ആരിഫ് അലി വ്യക്തമാക്കി.
ഹിന്ദി സിനിമാ സംഗീതലോകത്ത് മുഹമ്മദ് റഫി ചക്രവർത്തിയായി വിരാജിക്കുമ്പോഴാണ് 'ആരാധന' എന്ന വമ്പൻ ഹിറ്റിലൂടെ കിഷോർ കുമാർ അരങ്ങേറുന്നത്. കിഷോറിൻറെ മാസ്കരിക പ്രകടനങ്ങൾ തുടർക്കഥയായതോടെ പിന്നീടൊരിക്കലും റഫിക്ക് തൻറെ പ്രതാപകാലത്തേക്ക് മടങ്ങിപ്പോകാനായില്ല.