റിയ ചക്രബർത്തിയുടെയും സഹോദരൻ ഷോവിക്കിന്റെയും മൊഴികൾ പ്രകരം ലഹരിമരുന്നുമായി ബന്ധമുണ്ടെന്ന് കരുതുന്ന 25 പ്രമുഖരുടെ പട്ടിക നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻസിബി) തയ്യാറാക്കിയതായാണ് റിപ്പോർട്ട്. വൈകാതെ തന്നെ ഈ 25 പേരെ എൻസിബി ചോദ്യം ചെയ്യലിനായി വിളിപ്പിക്കും. റിയ ചക്രബർത്തിയെ ചോദ്യം ചെയ്തതോടുകൂടിയാണ് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കൂടുതൽ താരങ്ങളെ പറ്റി കൃത്യമായ വിവരങ്ങൾ ലഭിച്ചതെന്നാണ് റിപ്പോർട്ട്.