Empuraan: എമ്പുരാന് ഹോളിവുഡ് ലിങ്ക്!, യാക്കൂസ ഡ്രാഗൺ ഷർട്ട് ധരിച്ച് നിൽക്കുന്നത് റിക്ക് യൂണോ?

അഭിറാം മനോഹർ

ഞായര്‍, 9 ഫെബ്രുവരി 2025 (19:21 IST)
Rick Yune
മലയാളസിനിമ ഏറ്റവുമധികം കാത്തുനില്‍ക്കുന്ന സിനിമയാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന എമ്പുരാന്‍ എന്ന സിനിമ. എന്തായിരിക്കും എമ്പുരാനില്‍ പൃഥ്വിരാജ് കരുതിവെച്ചിരിക്കുന്നതെന്ന് എല്ലാവര്‍ക്കും വലിയ ആകാംക്ഷയാണുള്ളത്. ഇതിന് ഒരു പ്രധാനകാരണമായത് സോഷ്യല്‍ മീഡിയയില്‍ എമ്പുരാന്‍ ടീം പങ്കുവെച്ച ഒരു പോസ്റ്റര്‍ കൂടിയായിരുന്നു.  ഡ്രാഗണ്‍ ചിഹ്നമുള്ള വെള്ള ഷര്‍ട്ട് ധരിച്ച് പുറം തിരിഞ്ഞ് നില്‍ക്കുന്ന ഒരു ചിത്രം സിനിമയുടെ അണിയറപ്രവര്‍ത്ത്കര്‍ പുറത്തുവിട്ടിരുന്നു.
 
 ഈ പോസ്റ്റര്‍ ഇറങ്ങിയതോട് കൂടി ആരാകും ഈ താരമെന്ന ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ കൊഴുത്തിരുന്നു. ഫഹദ് ഫാസില്‍ അല്ലെങ്കില്‍ ഏതെങ്കിലും കൊറിയന്‍ താരമാകും ഇതെന്ന തരത്തിലായിരുന്നു ചര്‍ച്ചകള്‍. ഇപ്പോഴിതാ ഇത് ഹോളിവുഡ് സിനിമകളിലൂടെ ശ്രദ്ധേയനായ റിക്ക് യൂണ്‍ ആണെന്ന തരത്തിലുള്ള ചര്‍ച്ചകളാണ് ഉയരുന്നത്. റിക്കിന്റെ വിക്കിപീഡിയ പേജിലെ സിനിമകളുടെ ലിസ്റ്റില്‍ എമ്പുരാന്റെ പേര് ചേര്‍ത്തിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ വൈറലായതോടെ ഇത് നീക്കം ചെയ്യപ്പെട്ടു.
 
 റിക്കിനെ കൂടാതെ കില്ലിങ് ഈവ്, വാരിയര്‍ നണ്‍ എന്നീ സീരീസുകളില്‍ അഭിനയിച്ച ആന്‍ഡ്രിയ ടിവദറും സിനിമയിലുണ്ടെന്ന സൂചനയുണ്ട്. ലോകപ്രശസ്തമായ ജാപ്പനീസ് ക്രിമിനല്‍ ഗ്യാങ്ങായ യാക്കൂസയിലെ അംഗങ്ങളായാകും ഇരുവരും അഭിനയിക്കുക എന്നാണ് സൂചന.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍