യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാല്‍ ഹോളിവുഡിലേക്ക്. മില്യണ്‍ ഡോളര്‍ രാജ എന്ന ചിത്രത്തിലൂടെയാണ് ലാല്‍ ഹോളിവുഡിലേക്ക് അരങ്ങേറുന്നത്, മുമ്പ് നായര്‍ സാന്‍ എന്ന ചിത്രം ലാല്‍ നായകനായി കരാറായെങ്കിലും ചിത്രീകരണം തുടങ്ങിയില്ല. ഇന്ത്യാക്കാരനായ ഹോളിവുഡ് സംവിധായകന് നയന്‍ പട്രെയാണ് ബില്യണ്‍ ഡോളര്‍ രാജ സംവിധാനം ചെയ്യുന്നത്.
അമേരിക്കന്‍ ഓഹരി വിപണിയായ വാള് സ്ട്രീറ്റിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട യഥാര്‍ഥ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഗാലിയണ്‍ ഗ്രൂപ്പ് സ്ഥാപകനായ രാജ് രാജരത്നത്തിന്റെ ജീവിതമാണ് ചിത്രത്തിന്റെ കഥ. ലാല്‍ നായക കഥാപാത്രമായ ബില്യണ്‍ രാജയുടെ വേഷത്തില്‍ എത്തുന്നു.
അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏററവും വലിയ സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശ്രീലങ്കന്‍ അമേരിക്കനാണ് രാജരത്നം. ഇന്‍സൈഡര്‍ ട്രേഡിംഗിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട ഇയാള്‍ ഇപ്പോഴും അമേരിക്കന്‍ ജയിലില്‍ തടവിലാണ്. പെരുച്ചാഴിയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അമേരിക്കയിലെത്തിയ ലാല്‍ ബില്യണ്‍ഡോളര്‍ രാജയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പങ്കെടുത്തു
വെന്‍ ഹാരി ട്രൈസ് മാരി എന്ന ആദ്യചിത്രത്തിലൂടെ ഹോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ട നയന്റെ 108 പ്രൊഡക്ഷന്‍സ് നിര്‍മ്മാണക്കമ്പനിയുടെ ബാനറില്‍ ശീതള്‍ വ്യാസാണ് ചിത്രം നിര്‍മിക്കുന്നത്.