മറ്റേതു നടനും ലഭിക്കാത്ത ആദരവാണ് തമിഴിൽ നിന്നും നിവിൻ പോളിക്ക് ലഭിക്കുന്നത്. നേരം എന്നൊരു ഒറ്റ തമിഴ് പടത്തിൽ മാത്രം അഭിനയിച്ച നിവിന്റെ വളർച്ചയിൽ ആർക്കും അസൂയ തോന്നിയേക്കാം. എന്നാൽ ഇപ്പോൾ അതൊന്നുമല്ല വിഷയം, തമിഴ് സിനിമാലോകം നിവിന് നൽകുന്നത് ആറു കോടി രൂപയാണ്. മലയാളത്തിലെ മറ്റൊരു നടനും ലഭിക്കാത്ത നേട്ടമാണിത്.
ഒരു സിനിമയിലൂടെ മാത്രം ഇത്രയും നേടാൻ കഴിയുമെങ്കിൽ അതാണ് വളർച്ചയെന്നാണ് സിനിമാപ്രേമികൾ പറയുന്നത്. തെലുങ്ക് ചിത്രങ്ങളിൽ അഭിനയിക്കുന്നതിന് മോഹൻലാൽ വാങ്ങുന്ന പ്രതിഫലം അഞ്ചര കോടിയാണ്. അതിലും കടത്തിവെട്ടുകയാണ് നിവിൻ. നിവിൻ പോളി ചിത്രങ്ങൾക്ക് തമിഴ്നാട്ടിൽ മികച്ച അഭിപ്രായമാണുള്ളത്. നിവിന്റെ പ്രേമം തമിഴ്നാട്ടിൽ ഓടിയത് 250 ദിവസമാണ്. മറ്റൊരു മലയാള സിനിമയ്ക്കും അവകാശപ്പെടാനില്ലാത്ത നേട്ടം.
വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ജേക്കബിന്റെ സ്വര്‍ഗരാജ്യമാണ് ഇപ്പോള്‍ തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്നത്. ഫാമലി എന്റര്‍ടെയിന്‍മെന്റായ ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന് മികച്ച പ്രതികരമാണ്. ചിത്രത്തിന്റെ ടൈറ്റിൽ റോൾ കൈകാര്യം ചെയ്യുന്നത് രഞ്ജി പണിക്കരാണ്.