സിദ്ദിക്ക് ട്രാക്ക് മാറ്റിപ്പിടിക്കുന്നു - കോമഡിയല്ല; ബിഗ് ബ്രദര്‍ മാസ് ആക്ഷന്‍ ത്രില്ലര്‍ !

അനുജിത്ത് അശോക്

വെള്ളി, 20 ഡിസം‌ബര്‍ 2019 (17:26 IST)
ഒരിടവേളയ്ക്ക് ശേഷം സംവിധായകന്‍ സിദ്ദിക്കും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. ജനുവരിയില്‍ പ്രദര്‍ശനത്തിനെത്തുന്ന സിനിമ സിദ്ദിക്കിന്‍റെ പതിവുരീതികളില്‍ നിന്ന് വ്യത്യസ്തമായ ചിത്രമാണ്. കോമഡിക്ക് പകരം ഇത്തവണ ഒരു മാസ് ആക്ഷന്‍ ത്രില്ലറുമായാണ് സിദ്ദിക്കിന്‍റെ വരവ്.
 
അസാധാരണമായ ഭൂതകാലമുള്ള ഒരു സാധാരണക്കാരനായാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ അഭിനയിക്കുന്നത്. അയാള്‍ അസാധാരണമായ മറ്റൊരു സാഹചര്യത്തില്‍ തന്‍റെ കുടുംബത്തിനുവേണ്ടി നടത്തുന്ന സാഹസികതകളാണ് ചിത്രത്തിന്‍റെ പ്രമേയം. ഒരു തകര്‍പ്പന്‍ ആക്ഷന്‍ മൂവിയാണ് ബിഗ് ബ്രദര്‍ എന്ന് സൂചന നല്‍കുന്ന ട്രെയിലര്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.
 
ഹിന്ദി താരം അര്‍ബാസ് ഖാനാണ് ഈ സിനിമയില്‍ വില്ലനായി അഭിനയിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ തന്നെയാണ് ബിഗ് ബ്രദറിന്‍റെ ഹൈലൈറ്റ്. പുലിമുരുകന് ശേഷം മികച്ച ഫൈറ്റ് സീക്വന്‍സുകളുള്ള ഒരു സിനിമയുമായി മോഹന്‍ലാല്‍ വരുമ്പോള്‍ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വക ഏറെയാണ്.
 
വിയറ്റ്‌നാം കോളനി, ലേഡീസ് ആന്‍റ് ജെന്‍റില്‍‌മാന്‍ എന്നിവയാണ് സിദ്ദിക്ക് നേരത്തേ സംവിധാനം ചെയ്‌ത മോഹന്‍ലാല്‍ ചിത്രങ്ങള്‍. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍