മമ്മൂട്ടിയുടേതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. അക്കൂട്ടത്തിൽ വരും വരില്ല, എന്ന രീതിയിലുള്ള പടമായിരുന്നു കുഞ്ഞാലി മരയ്ക്കാറുടേത്. അഭ്യൂഹങ്ങൾക്കൊടുവിൽ മരയ്ക്കാർ വരുമോ എന്ന് വെളിപ്പെടുത്തുകയാണ് മമ്മൂട്ടി. മരയ്ക്കാരുടെ കഥ പറയുന്ന സിനിമ ചെയ്യാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് നടന്‍ മമ്മൂട്ടി. ഇതുവരെ അങ്ങനെയൊരു പ്രൊജക്ടിനെ കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും ഭാവിയില്‍ ചെയ്യാനും ചെയ്യാതിരിക്കാനും സാദ്ധ്യതയുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. മാമാങ്കം ടീമിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്.
മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ കുഞ്ഞാലി മരയ്ക്കാര്‍ ചെയ്യുന്നെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ടി.പി. രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് എന്നുമായിരുന്നു വിവരം. ഏകദേശം ഈ സമയം തന്നെയായിരുന്നു മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ കുഞ്ഞാലി മരയ്ക്കാർ പ്രഖ്യാപിച്ചത്.