മോഹൻജൊദാരോയുടെ ആദ്യഗാനം വൈറലാകുന്നു

വെള്ളി, 8 ജൂലൈ 2016 (15:41 IST)
ഹൃത്വിക് റോഷൻ നായകനാകുന്ന മൊഹൻജൊദാരോയുടെ ആദ്യ ഗാനം പുറത്തിറങ്ങി. ബിസി 2016-ല്‍ അതിപുരാതനമായ ഇന്റ്റസ് വാലിയിലെ മോഹന്‍ജൊദാരോ നഗരത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. അശുതോഷ് ഗോവാരിക്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
 
ശര്‍മന്‍ എന്ന കര്‍ഷകന്റെ വേഷത്തിലായിരിക്കും ചിത്രത്തില്‍ ഹൃഥിക് പ്രത്യക്ഷപ്പെടുന്നത്. നവാഗതയായ പൂജ ഹെഗ്ഡേ ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. യു ടിവി മോഷന്‍ പിക്ച്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രം ഓഗസ്റ്റ് 12-ന് തീയറ്ററുകളിലെത്തും.

വെബ്ദുനിയ വായിക്കുക