ഏട്ടനും അനിയനും നല്ല കാലം ! സഹോദരന്മാരുടെ ബിഗ് ബജറ്റ് ചിത്രങ്ങള്‍, സിനിമ പഠിപ്പിച്ചത് അച്ഛനാണെന്ന് മോഹന്‍രാജ

കെ ആര്‍ അനൂപ്

വെള്ളി, 30 സെപ്‌റ്റംബര്‍ 2022 (12:47 IST)
പ്രശസ്ത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് മോഹന്‍രാജ. തമിഴ് ചലച്ചിത്രരംഗത്ത് സജീവം. അദ്ദേഹത്തിന്റെ സഹോദരനാണ് ജയം രവി. രണ്ടാളുകളുടെയും കരിയറിലെ നല്ല നാളുകളാണ് കടന്നുപോകുന്നത്. തെലുങ്ക് സിനിമയിലെ മെഗാസ്റ്റാര്‍ ചിരഞ്ജീവിയെ നായകനാക്കി ഗോഡ്ഫാദര്‍ റിലീസിനായി കാത്തിരിക്കുകയാണ് മോഹന്‍രാജ. അതേസമയം മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ റിലീസ് ആയത് ഇന്നാണ്.
 
'എന്നെ സംബന്ധിച്ചിടത്തോളം എന്റെ ഏറ്റവും വലിയ താരനിരയുള്ള സിനിമയുടെ ഫൈനല്‍ റീല്‍ ഡെലിവറി ചെയ്യാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ഇനി ബാക്കി. ഏറ്റവും വലിയ സംവിധായകന്റെ കൂടെയുള്ള എന്റെ സഹോദരന്റെ സിനിമ ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് റിലീസായി. ആ മനുഷ്യനെ കുറിച്ച് ഓര്‍ക്കുന്നു,
ഞങ്ങളെ സിനിമ പഠിപ്പിച്ചത് ഞങ്ങളുടെ അപ്പയാണ്'-മോഹന്‍രാജ കുറിച്ചു.
ഹനുമാന്‍ ജംഗ്ഷന്‍ (2001) എന്ന തെലുങ്ക് ചിത്രത്തിലൂടെ മോഹന്‍രാജ സിനിമ ജീവിതം ആരംഭിച്ചു. സഹോദരന്‍ ജയം രവി ആദ്യമായി നായകനായ ജയം (2003)ല്‍ സംവിധാനം ചെയ്തു. 
 
തനി ഒരുവന്‍, വേലൈക്കാരന്‍, വേലായുധം, സുബ്രഹ്‌മണ്യം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍