മിന്നല്‍ മുരളി കണ്ട് അച്ഛന്‍ പൊട്ടിക്കരഞ്ഞു, സിനിമ കുടുംബത്തിന് ഇഷ്ടമായി, ടോവിനോ തോമസ് പറയുന്നു

കെ ആര്‍ അനൂപ്

ശനി, 25 ഡിസം‌ബര്‍ 2021 (10:36 IST)
മിന്നല്‍ മുരളിക്ക് നല്ല പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രം തന്റെ കുടുംബം കണ്ടുവെന്ന് ടോവിനോ തോമസ്. മാതാപിതാക്കള്‍ക്കും ഭാര്യയ്ക്കും മിന്നല്‍ മുരളി ഇഷ്ടമായി.
 
തന്റെ ആറു വയസ്സുള്ള മകള്‍ സിനിമ ആസ്വദിച്ചുവെന്ന് ടോവിനോ തോമസ് പറയുന്നു. ചിത്രം കഴിഞ്ഞപ്പോള്‍ അച്ഛന്‍ പൊട്ടിക്കരഞ്ഞു.അദ്ദേഹത്തിന്റേത് സമ്മിശ്ര വികാരമായിരുന്നു.എന്റെ സിനിമകളുടെ കോള്‍ഡ് ഹാര്‍ട്ട് ക്രിട്ടിക് ആണ് ഭാര്യ. തനിക്ക് വിമര്‍ശനാത്മകമായി ഒന്നും പറയാനില്ലെന്നീം നിങ്ങള്‍ നന്നായി ചെയ്തു, സിനിമ വളരെ മികച്ചതാണെന്നും ഭാര്യ പറഞ്ഞുവെന്ന് ടോവിനോ. സാധാരണ തന്റെ സിനിമകളിലെ താന്‍ ചെയ്യാറുള്ള മിസ്റ്റേക്കുകള്‍ അവള്‍ ചൂണ്ടിക്കാണിക്കാറുണ്ട് എന്ന് ടോവിനോ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ടോവിനോ മനസ്സുതുറന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍