അദ്ദേഹത്തിന്റെ നായികയാകണമെന്ന ആഗ്രഹം ഉണ്ടായിരുന്നു, എന്നാല്‍ നടന്നില്ല :മീന

അഭിറാം മനോഹർ

വെള്ളി, 31 ജനുവരി 2025 (20:00 IST)
ബാലതാരമായെത്തി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് മീന. 1982ല്‍ പുറത്തിറങ്ങിയ ശിവാജി ഗണേശന്‍ സിനിമയായ നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയിലൂടെയായിരുന്നു മീനയുടെ അരങ്ങേറ്റം. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലായി ഒട്ടുമിക നായകന്മാരുടെയും കൂടെ അഭിനയിക്കുവാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ ഒപ്പം അഭിനയിക്കണമെന്ന് ആഗ്രഹിച്ച നടന്മാര്‍ ആരാണെന്ന് പറഞ്ഞിരിക്കുകയാണ് നടി മീന.
 
 തമിഴില്‍ രജിനികാന്ത്, കമല്‍ഹാസന്‍, വിജയകാന്ത്, സത്യരാജ്,ശരത്കുമാര്‍, അര്‍ജുന്‍, കാര്‍ത്തിക്, പ്രഭു., ഭാഗ്യരാജ്,പാര്‍ഥിപന്‍, അജിത്, വിജയ് എന്നിവര്‍ക്കൊപ്പമെല്ലാം അഭിനയിച്ചെങ്കിലും അരവിന്ദ് സ്വാമിക്കൊപ്പം അഭിനയിക്കണമെന്ന തന്റെ ആഗ്രഹം ഇതുവരെ സഫലമായില്ലെന്ന് മീന പറയുന്നു. തമിഴിലെ എല്ലാ മുന്‍നിര നായകന്മാര്‍ക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. അജിത്തിനൊപ്പവും വിജയ്‌ക്കൊപ്പവും ഒരു സിനിമയില്‍ നൃത്തരംഗത്തില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ അരവിന്ദ് സ്വാമിക്കൊപ്പം അഭിനയിക്കണം എന്ന ആഗ്രഹം മാത്രം സഫലമായില്ല. മീന പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍