Vedan: 'ചുംബിച്ചോട്ടെ?' എന്ന് ചോദിച്ചു, ശേഷം ബലാത്സംഗം ചെയ്തു: വേടനെതിരെ യുവതിയുടെ പരാതി

നിഹാരിക കെ.എസ്

വ്യാഴം, 31 ജൂലൈ 2025 (09:43 IST)
കൊച്ചി: റാപ്പർ വേടനെതിരെ യുവതി നൽകിയ ബലാത്സം​ഗ പരാതിയിലെ മൊഴികളുടെ വിശദാംശങ്ങൾ പുറത്ത്. അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ മൊഴി. ഏകദേശം രണ്ട് വർഷത്തോളം നീണ്ട ബന്ധത്തിനിടയിലായിരുന്നു പീഡനമെന്നും യുവതി ആരോപിക്കുന്നു. വിവാഹ വാഗ്ദാനം നൽകിയായിരുന്നു വേടൻ തന്നെ പീഡിപ്പിച്ചിരുന്നതെന്നും യുവതി പറയുന്നു.
 
ലഹരിമരുന്ന് ഉപയോ​ഗിച്ച ശേഷം പീ‍ഡിപ്പിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും മൊഴിയിലുണ്ട്. 2023 ജൂലൈ മുതൽ തന്നെ ഒഴിവാക്കിയെന്നും വിളിച്ചാൽ ഫോൺ എടുക്കാതെയായി എന്നും യുവതി വെളിപ്പെടുത്തുന്നു. പിൻമാറ്റം മാനസികമായി തകർത്ത, ഡിപ്രഷനിലേക്ക് എത്തിപ്പെട്ടു. പലപ്പോഴായി 31000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി. ഇവയുടെ അക്കൗണ്ട് ജി പേ വിവരങ്ങളും യുവതി ​ഹാജരാക്കിയിട്ടുണ്ട്.
 
2021 ഓഗസ്റ്റില്‍ കോഴിക്കോട് കോവൂരുള്ള ഫ്ളാറ്റില്‍ വെച്ചായിരുന്നു ആദ്യ പീഡനമെന്ന് യുവതി പറയുന്നു. ഇത് ബലാത്കാരം ആയിരുന്നുവെന്നും, അതിനുശേഷം ഉണ്ടായത് വിവാഹവാഗ്ദാനം നൽകിയ ശേഷമുള്ള പീഡനമായിരുന്നുവെന്നും യുവതി ആരോപിച്ചു. ഡോക്ടറാണ് പരാതിക്കാരിയായ യുവതി. ഇൻസ്റ്റഗ്രാം വഴിയായിരുന്നു യുവതി വേടനെ പരിചയപ്പെടുന്നത്. 
 
യുവ ഡോക്ടര്‍ പിജി ചെയ്യുന്ന സമയത്താണ് 2021 ഏപ്രിലില്‍ വേടനുമായി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെടുന്നത്. താരം ഇൻസ്റ്റഗ്രാം വഴി പങ്കുവെച്ച ഇൻറർവ്യൂകളും, പാട്ടുകളും കണ്ട് ആകൃഷ്ടയായി യുവതി മെസേജ് അയച്ചു. പിന്നീട് ഇരുവരും ഫോൺ നമ്പറുകൾ കൈമാറി. തന്നെ ഇഷ്ടമാണെന്നും,  വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും വേടൻ പറഞ്ഞിരുന്നതായി യുവതി പരാതിയിൽ പറയുന്നു. പരിചയപ്പെട്ട ശേഷം പരസ്പരം ഫോണിലൂടെ വിളിച്ചു. 
 
ഒരുദിവസം ഫെയ്സ്ബുക്ക് പേജിലൂടെ വന്ന ഒരു പോസ്റ്റിനേക്കുറിച്ച് സംസാരിക്കാനുണ്ടെന്നും കാണണമെന്നും പറഞ്ഞ് വേടൻ യുവതിയെ ഫോണിൽ വിളിച്ചു. ഉച്ചയോടെ വേടന്‍ യുവതി താമസിച്ച ഫ്ലാറ്റിലെത്തി. സമൂഹമാധ്യമത്തില്‍ വന്ന പോസ്റ്റിനേക്കുറിച്ച് സംസാരിക്കുന്നതിനിടെ ചുംബിച്ചോട്ടെ എന്ന് ചോദിച്ചു. താന്‍ സമ്മതിച്ചുവെന്നും യുവതിയുടെ മൊഴിയിലുണ്ട്. ചുംബിച്ചതിന് പിന്നാലെ പെട്ടെന്ന്  വേടന്‍ തന്നെ കിടക്കയിലേക്ക് തള്ളിയിട്ടു. സമ്മതമില്ലാതെ ബലാല്‍സംഗം ചെയ്തു. ഇത് ചോദിച്ചതോടെ വിവാഹം കഴിച്ചോളാമെന്ന് പറഞ്ഞുവെന്നുമാണ് പരാതിയില്‍ വിശദീകരിക്കുന്നത്.
 
ഈ സംഭവത്തിന് ശേഷം മൂന്നു ദിവസം കഴിഞ്ഞാണ് വേടൻ യുവതിയുടെ ഫ്ലാറ്റിൽ നിന്ന് പോയത്. പിന്നീട് ഇരുവരും ബന്ധം തുടർന്നു. 2021 ഡിസംബറിൽ തന്റെ പുതിയ പാട്ടിറക്കാൻ വേടൻ യുവതിയോട് പതിനായിരം രൂപ ആവശ്യപ്പെട്ടു. 2021 മുതൽ 2023 വരെ പല വട്ടമായി മുപ്പതിനായിരത്തിലേറെ രൂപ നല്‍കിയിട്ടുണ്ടെന്നും യുവതിയുടെ പരാതിയിലുണ്ട്. പലവട്ടം വേടന് യാത്ര ചെയ്യാനുള്ള ട്രെയിൻ ടിക്കറ്റും താനാണ് ബുക്കു ചെയ്തു നൽകിയതെന്നും യുവതി പറയുന്നു. 
 
പലപ്രാവശ്യമായി 8,356/- രൂപയുടെ ട്രെയിൻ ടിക്കറ്റ്  ബുക്ക് ചെയ്ത് നല്‍കിയിട്ടുണ്ട്. 2022 മാർച്ച് , ജൂൺ മാസങ്ങളിൽ പല ദിവസങ്ങളിൽ വേടൻ തന്റെ ഫ്ലാറ്റിൽ തങ്ങിയിട്ടുണ്ടെന്നും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. പഠനം പൂർത്തിയാക്കിയ ഡോക്ടര്‍ 2022 ഓഗസ്റ്റിൽ കൊച്ചിയിൽ ജോലിയിൽ പ്രവേശിച്ചു. കൊച്ചിയിൽ താമസിച്ചിരുന്ന ഫ്ലാറ്റിലും വേടനെത്തി ദിവസങ്ങളോളം താമസിച്ചു. 2023 മാർച്ചിൽ  വേടൻറെ കൂട്ടുകാരന്റെ കൊച്ചിയിലെ വീട്ടിൽ വെച്ചും തന്നെ ഉപയോഗിച്ചു. 
 
2023 ജൂലായ് 14 ന് കൊച്ചിയിലെ ഹോട്ടലിൽ സംഗീത നിശയിൽ പങ്കെടുക്കാനായി വീണ്ടും വരുമെന്ന് പറഞ്ഞാണ് വേടൻ അന്ന് മടങ്ങിയത്. എന്നാൽ പറഞ്ഞ ദിവസം വേടൻ എത്തിയില്ല. ഇതോടെ വേടന്റെ സുഹൃത്തുക്കളായ ഋഷി, ഡാബ്സി, അയൂബ എന്നിവരെ വിളിച്ചിരുന്നു. വേടനോട് തന്നെ വിളിക്കാൻ ഞാൻ അവരോട് പറഞ്ഞിരുന്നു. പക്ഷെ പിന്നീട് യുവതി ഫോൺ ചെയ്യുമ്പോൾ കൂട്ടുകാർ ഫോൺ എടുക്കാതെയായി. 
 
ജൂലൈ 15ന് -രാവിലെ യുവതിയുടെ ഫ്ലാറ്റിൽ വേടനെത്തി. വേടന്റെ മൂന്ന് സുഹൃത്തുക്കളും ഫ്ലാറ്റിലുണ്ടായിരുന്നു. വളരെ ദേഷ്യത്തിലെത്തിയ വേടന്‍ തന്നോട് മോശമായി പെരുമാറിയെന്നും താൻ ടോക്സിക് ആണെന്നും, മറ്റുള്ള പെൺകുട്ടികളുമായി സെക്സ് ചെയ്യാൻ അനുവദിക്കുന്നില്ലെന്നും വേടൻ സുഹൃത്തുക്കളോട് പറഞ്ഞുവെന്നാണ് യുവതി ആരോപിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍