'മാസ്റ്റർ' 200 കോടി ക്ലബ്ബിലേക്ക്, വിജയ് ആരാധകര്‍ ആഘോഷത്തിമര്‍പ്പില്‍

കെ ആര്‍ അനൂപ്

വ്യാഴം, 21 ജനുവരി 2021 (19:16 IST)
വിജയ് - വിജയ് സേതുപതി ചിത്രം 'മാസ്റ്റർ' 200 കോടി ക്ലബ്ബിലേക്ക്. വിരലിലെണ്ണാവുന്ന ദിവസങ്ങൾക്കുള്ളിൽ ഗ്‌ളോബല്‍ ഗ്രോസ് കളക്ഷന്‍ 200 കോടി കടക്കുമെന്നാണ് റിപ്പോർട്ടുകൾ. അതുകഴിഞ്ഞ് വലിയ ആഘോഷ പരിപാടികൾക്കാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നത്. ടോളിവുഡിൽ നിന്ന് മാത്രം 12 കോടി 67 ലക്ഷം രൂപ ഷെയർ നിർമ്മാതാവിന് ലഭിച്ചു എന്നാണ് വിവരം.
 
ഏകദേശം 10 മാസത്തെ ഇടവേളക്കുശേഷം തിയേറ്ററുകൾ തുറന്നപ്പോൾ 50% കാണികളെ മാത്രമേ പ്രവേശിപ്പിച്ചിരുന്നുള്ളൂ. എന്നിട്ടുപോലും വിജയ് ചിത്രത്തിന് വമ്പൻ നേട്ടങ്ങൾ കൈവരിക്കാനായി. ജനുവരി 13ന് റിലീസ് ചെയ്ത മാസ്റ്റർ കുതിപ്പ് തുടരുകയാണ്. കഴിഞ്ഞവർഷം ഏപ്രിൽ ഒമ്പതിന് റിലീസ് ചെയ്യേണ്ടിയിരുന്ന വിജയ് ചിത്രം ഏകദേശം ഒരു വർഷം വൈകിയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍