മനോഹരമായ ഹൃദയഗ്രാഹിയായ അതിശയിപ്പിക്കുന്ന ദൃശ്യാവിഷ്കാരമാണ് കുമ്മാട്ടി. എന്തായാലും കണ്ടിരിക്കേണ്ട ചിത്രം. ഇന്ത്യയ്ക്ക് പുറത്ത് സിനിമ അങ്ങനെ ലഭ്യമല്ലാത്തതിനാൽ എന്തായാലും ചിത്രം കാണണമെന്നും സ്കോർസെസി കുറിച്ചു. കുട്ടികളെ കേന്ദ്രകഥാപാത്രമാക്കികൊണ്ട് അരവിന്ദൻ സംവിധാനം ചെയ്ത കുമ്മാട്ടി 1979ൽ കേരള സർക്കാറിൻ്റെ കുട്ടികൾക്കായുള്ള മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയിരുന്നു. ലോക സിനിമയിലെ വിള്യാത ചിത്രങ്ങളായ ടാക്സി ഡ്രൈവർ, റേജിങ്ങ് ബുൾ,വോൾഫ് ഓഫ് വാൾസ്ട്രീറ്റ്,ഗുഡ് ഫെലോസ്,ഐറിഷ് മാൻ എന്നിവയുടെ സംവിധായകനാണ് സ്കോർസെസി.