മാരി സെൽ‌വരാജിന്റെ അടുത്ത ചിത്രത്തിൽ നായകൻ ധ്രുവ് വിക്രം, സ്ഥിരീകരണവുമായി താരം

കെ ആര്‍ അനൂപ്
ചൊവ്വ, 5 ജനുവരി 2021 (17:48 IST)
'പരിയേറും പെരുമാൾ' സംവിധായകൻ മാരി സെൽ‌വരാജിന്റെ അടുത്ത ചിത്രത്തിൽ നായകൻ ധ്രുവ് വിക്രം. ഇരുവരും ഒന്നിക്കുന്നു എന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ധ്രുവ് തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. സംവിധായകനൊപ്പമുള്ള ചിത്രം പങ്കു വെച്ചു കൊണ്ടാണ് നടൻ മനസ്സ് തുറന്നത്.
 
"എൻറെ അടുത്ത ചിത്രത്തിൽ മാരി സെൽ‌വരാജ് സാറിനൊപ്പം പ്രവർത്തിക്കുന്നതിൽ വളരെയധികം സന്തോഷമുണ്ട്." - ധ്രുവ് വിക്രം കുറിച്ചു. 
 
അർജുൻ റെഡ്ഡിയുടെ തമിഴ് റീമേക്കായ ‘ആദിത്യവർമ’ എന്ന ചിത്രത്തിലൂടെ ധ്രുവ് മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും തമിഴ് പതിപ്പ് ബോക്സോഫീസിൽ വലിയ ചലനമുണ്ടാക്കിയില്ല.
 
മാരി സെൽ‌വരാജ് സംവിധാനം ചെയ്യുന്ന ഒരു സ്‌പോർട്‌സ് ചിത്രം താൻ നിർമ്മിക്കുന്നുണ്ടെന്ന് സംവിധായകൻ പാ രഞ്ജിത്ത് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും ധ്രുവ് വിക്രം അഭിനയിക്കുന്നുണ്ട്. വിക്രമും ഈ ചിത്രത്തിൻറെ ഭാഗമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article