ജീവിതഗന്ധിയായ സിനിമകളിലൂടെ തമിഴ് സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്ത സംവിധായകനാണ് മാരി സെല്‍വരാജ്. അടുത്തിടെ മാരി സെല്‍വരാജ് സംവിധാനം ചെയ്ത വാഴൈ എന്ന സിനിമ വലിയ താരങ്ങള്‍ ഇല്ലാതിരുന്നിട്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ മാരി സെല്‍വരാജ് ഒരുക്കുന്ന പുതിയ സിനിമയി നടന് കാര്‍ത്തി നായകനാകുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. മാരി സെല്‍വരാജിന്റെ അച്ഛന്റെ ജീവിതമാണ് സിനിമയാക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ ധ്രുവ് വിക്രമിനെ നായകനാക്കി ഒരുക്കുന്ന ബൈസണ്‍ എന്ന സിനിമയുടെ തിരക്കിലാണ് മാരി സെല്‍വരാജ്. അതേസമയം മെയ്യഴകനാണ് കാര്‍ത്തിയുടെ അവസാനമായി തിയേറ്ററുകളിലെത്തിയ സിനിമ. കാര്‍ത്തിയുടെ ഹിറ്റ് സിനിമയായ സര്‍ദാറിന് രണ്ടാം ഭാഗവും ഒരുങ്ങുന്നുണ്ട്. രജീഷ വിജയനാണ് സിനിമയില്‍ നായികയാകുന്നത്.