'വൈകില്ല, ദില്ലി ഉടന്‍ വരും'; കൈതിയുടെ അഞ്ചാം വാര്‍ഷികത്തില്‍ ലോകേഷ്

രേണുക വേണു

വെള്ളി, 25 ഒക്‌ടോബര്‍ 2024 (15:25 IST)
Lokesh Kanagaraj and Karthi (Kaithi Second Part Updates )

Kaithi Second Part: 'ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ്' (LCU) അഞ്ചാം വാര്‍ഷികം ആഘോഷിക്കുകയാണ്. കാര്‍ത്തി നായകനായെത്തിയ 'കൈതി'യിലൂടെയാണ് ലോകേഷ് കനകരാജ് എല്‍സിയുവിന് തുടക്കം കുറിച്ചത്. കൈതി തിയറ്ററുകളിലേക്ക് എത്തിയിട്ട് ഇന്നേക്കു അഞ്ച് വര്‍ഷമായി. അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ 'കൈതി'യുടെ രണ്ടാം ഭാഗം ഉടന്‍ വരുമെന്ന സന്തോഷവാര്‍ത്തയാണ് ലോകേഷ് കനകരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. 
 
കൈതിയില്‍ ദില്ലി എന്ന കഥാപാത്രത്തെയാണ് കാര്‍ത്തി അവതരിപ്പിച്ചിരിക്കുന്നത്. ദില്ലി വീണ്ടും എത്തുമെന്നാണ് ലോകേഷ് കനകരാജ് കൈതിയുടെ അഞ്ചാം വാര്‍ഷികത്തോടു അനുബന്ധിച്ച് ലോകേഷ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചത്. 

It all started from here!

Grateful to @Karthi_Offl sir, @prabhu_sr sir and the ‘universe’ for making this happen

Dilli will return soon #5YearsOfKaithi pic.twitter.com/Jl8VBkKCju

— Lokesh Kanagaraj (@Dir_Lokesh) October 25, 2024
' എല്ലാറ്റിന്റേയും തുടക്കം ഇവിടെ നിന്നാണ്. ഇത് സാധ്യമാക്കിയതിനു കാര്‍ത്തി സാറിനോടും പ്രഭു സാറിനോടും ഈ യൂണിവേഴ്‌സിനോടും കടപ്പെട്ടിരിക്കുന്നു. ദില്ലി ഉടന്‍ വരും,' ലോകേഷ് കുറിച്ചു. 
 
കൈതിക്കു ശേഷമാണ് എല്‍സിയുവിന്റെ ഭാഗങ്ങളായ വിക്രം, ലിയോ എന്നീ സിനിമകള്‍ എത്തിയത്. കൈതിയിലെ റഫറന്‍സുകള്‍ തന്നെയാണ് ശേഷം വന്ന രണ്ട് സിനിമകളിലും ആഘോഷിക്കപ്പെട്ടത്. അടുത്ത ഭാഗത്തില്‍ കമല്‍ഹാസന്‍, വിജയ്, കാര്‍ത്തി എന്നിവര്‍ ഒന്നിക്കുമോ എന്ന് അറിയാനാണ് ആരാധകരുടെ കാത്തിരിപ്പ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍