കുറഞ്ഞ മുതല്‍മുടക്കിലെത്തി ആഗോളബോക്‌സോഫീസില്‍ നിന്നും 2000 കോടിയിലധികം കളക്ഷന്‍ നേടിയ സിനിമയാണ് നിതീഷ് തിവാരിയുടെ സംവിധാനത്തില്‍ ആമിര്‍ ഖാന്‍ നായകനായെത്തിയ ദംഗല്‍ എന്ന സിനിമ. 2016ല്‍ പുറത്തിറങ്ങിയ ബയോഗ്രഫിക്കല്‍ സ്‌പോര്‍ട്‌സ് ഡ്രാമ ഗുസ്തി പരിശീലകനായ മഹാവീര്‍ സിങ്ങിന്റെയും മക്കളുടെയും കഥയാണ് പറഞ്ഞത്. സിനിമ 2000 കോടിയിലധികം രൂപ സ്വന്തമാക്കിയപ്പോള്‍ കുടുംബത്തിന് ഇതില്‍ നിന്നും ഒരു കോടി രൂപ മാത്രമാണ് ലഭിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മഹാവീര്‍ സിങ്ങിന്റെ മകളും ദേശീയ ഗുസ്തി താരവുമായ ബബിത ഫോഗട്ട്.