മരക്കാറിലെ മൊയ്ദുവും പട്ടു മരക്കാറും, തിയറ്ററുകളില്‍ എത്തുന്ന സന്തോഷം പങ്കുവെച്ച് സുരേഷ് കൃഷ്ണയും സിദ്ദിഖും

കെ ആര്‍ അനൂപ്
വെള്ളി, 12 നവം‌ബര്‍ 2021 (09:52 IST)
മരക്കാര്‍ തിയറ്ററുകളില്‍ എത്തുന്ന ത്രില്ലിലാണ് സിനിമയിലെ അഭിനേതാക്കള്‍. നടന്മാരായ സിദ്ദിഖും സുരേഷ് കൃഷ്ണയും ഞങ്ങളുടെ സന്തോഷം പങ്കുവെച്ചു. ഇരുവരും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ രൂപവും വെളിപ്പെടുത്തി. സുരേഷ് കൃഷ്ണ മൊയ്ദു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ സിദ്ദിഖ് പട്ടു മരക്കാറായി വേഷമിടുന്നു.
 
ചിത്രം ഡിസംബര്‍ 2ന് തിയറ്ററുകളിലെത്തും. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ആണ് ഇക്കാര്യം അറിയിച്ചത്. തിയറ്ററിലെ സീറ്റിങ് കപ്പാസിറ്റി വര്‍ധിപ്പിക്കുന്നത് അടക്കമുള്ള തീരുമാനം പിന്നീട് ഉണ്ടാകും.   

അനുബന്ധ വാര്‍ത്തകള്‍

Next Article