മലയാളത്തിലെ അരങ്ങേറ്റം ഗംഭീരമായി, മരക്കാര്‍ വിശേഷങ്ങളുമായി അശോക് സെല്‍വന്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 6 ഡിസം‌ബര്‍ 2021 (11:07 IST)
മരക്കാറിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് തമിഴ് നടന്‍ അശോക് സെല്‍വന്‍. അച്യുതന്‍ എന്ന മുഴുനീള കഥാപാത്രത്തെ നടന്‍ അവതരിപ്പിച്ചു. സിനിമയില്‍ നിന്നും തനിക്ക് ലഭിച്ച ആശംസകള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് അശോക് സെല്‍വന്‍ രംഗത്തെത്തി.
 
'മരക്കാറില്‍ നിന്നും ലഭിക്കുന്ന എല്ലാ ആശംസകള്‍ക്കും നന്ദി, മലയാളത്തിലെ
എന്റെ അരങ്ങേറ്റം ഇതുപോലൊരു പ്രോജക്റ്റിലൂടെ കുറിക്കാനും എന്റെ പ്രിയപ്പെട്ട കേരള മക്കളെ കണ്ടുമുട്ടാനും സാധിച്ചത് എനിക്ക് ലഭിച്ച ബഹുമതിയാണ്. പ്രിയന്‍ സാറിനും എന്റെ പ്രിയപ്പെട്ട ടീമിനും നന്ദി!അവിശ്വസനീയമായ ഒരു യാത്രയായിരുന്നു അത്'- അശോക് സെല്‍വന്‍ കുറിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article