ഇത്തവണ ഓണം ആഘോഷിക്കാന്‍ മഞ്ജു വാര്യര്‍ കേരളത്തിലില്ല

ശനി, 21 ഓഗസ്റ്റ് 2021 (12:19 IST)
എത്ര തിരക്കുണ്ടെങ്കിലും കേരളത്തില്‍ തന്നെ ഓണം ആഘോഷിക്കുന്ന താരമാണ് മഞ്ജു വാര്യര്‍. എന്നാല്‍, ഇത്തവണ മഞ്ജു ഓണം ആഘോഷിക്കുന്നത് കേരളത്തിലല്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മഞ്ജു മുംബൈയിലാണ് ഉള്ളത്. മുംബൈയിലെ ഫ്‌ളാറ്റില്‍ വെച്ചായിരിക്കും ഇത്തവണ മഞ്ജുവിന്റെ ഓണാഘോഷം. സ്വകാര്യ ആവശ്യത്തിനായി മുംബൈയില്‍ എത്തിയ മഞ്ജു ഫ്‌ളാറ്റില്‍ കഴിയുകയാണ്. മഞ്ജുവിന്റെ ആദ്യ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ അമേരിക്കി പണ്ഡിറ്റിന്റെ ഷൂട്ടിംഗ് ഉടന്‍ പുനരാരംഭിക്കുന്നതിനാലാണ് താരം അവിടെ കഴിയുന്നതെന്നാണ് സൂചന. ആര്‍.മാധവന്‍ നായകനാകുന്ന ചിത്രം നവാഗതനായ കല്‍പേഷ് ആണ് സംവിധാനം ചെയ്യുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍