മലയാളത്തിന്റെ സൂര്യപുത്രി തിരിച്ചു വരുന്നു, രണ്ടാമൂഴം മഞ്ജുവിനൊപ്പം

വെള്ളി, 19 ഓഗസ്റ്റ് 2016 (15:16 IST)
മലയാള സിനിമയുടെ സൂര്യപുത്രി അമല അഭിനയത്തിലേക്ക് തിരികെ വരുന്നു. എന്റെ സൂര്യപുത്രിയിലൂടെ മലയാളികളുടെ മനം കവർന്ന നടിയാണ് അമല. ഏറെ കാലത്തിന് ശേഷമാണ് താരം മലയാളത്തിലേക്ക് മടങ്ങിവരുന്നത്. ആന്റണി സോണി സംവിധാനം ചെയ്യുന്ന കെയർ ഓഫ് സൈറബാനു എന്ന ചിത്രത്തിലൂടെയാണ് അമല തിരിച്ചു വരവിന് തയ്യാറെടുക്കുന്നത്. മഞ്ജു വാര്യരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
 
തിരിച്ചുവരവിൽ തനിക്കൊപ്പമുള്ളത് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ നടിമാരിലൊരാളാണ്, മഞ്ജു വാര്യർക്കൊപ്പമുള്ള അഭിനയ മുഹൂർത്തത്തിനായി കാത്തിരിക്കുകയാണെന്നും അമല വ്യക്തമാക്കി. അതേസമയം, മലയാളികളുടെ പ്രീയപ്പെട്ട നായികമാരിൽ ഒരാളായ അമലയോടൊപ്പം അഭിനയിക്കുന്നതിൽ അഭിമാനമുണ്ടെന്ന് മഞ്ജുവും പ്രതികരിച്ചു.
 
ഷാനിന്റെ തിരക്കഥയ്ക്ക് ബിബിൻ ചന്ദ്രനാണ് ചിത്രത്തിന് സംഭാഷണമൊരുക്കുന്നത്. ഇറോസ് ഇന്റർനാഷ്ണലും മാക്ട്രോഫിലിംസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ കിസ്മത്തിലെ നായകനായ ഷെയ്ൻ നിഗം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
 

വെബ്ദുനിയ വായിക്കുക