സ്ത്രീകള്‍ക്ക് ഇപ്പോള്‍ സ്വയം ഇരയാകാന്‍ വലിയ താല്‍പര്യമാണ്; വിവാദ പരാമര്‍ശവുമായി മമ്ത മോഹന്‍ദാസ്

വ്യാഴം, 5 മെയ് 2022 (20:08 IST)
ഫെമിനിസത്തിനെതിരെ വിവാദ പരാമര്‍ശവുമായി നടി മമ്ത മോഹന്‍ദാസ്. ഒരു വേദി കിട്ടിയാല്‍ എന്തും വിളിച്ചുപറയാമെന്ന സ്ഥിതിയാണ് ഇപ്പോള്‍ സ്ത്രീകള്‍ക്കെന്ന് മമ്ത പറഞ്ഞു. ക്ലബ് എഫ്എമ്മില്‍ സംസാരിക്കുകയായിരുന്നു താരം. സ്ത്രീകള്‍ക്ക് ഒരു അനുഗ്രഹവും മൃദുലതയും ഒക്കെ ഉണ്ടായിരുന്നു. അതെല്ലാം ഇപ്പോള്‍ നഷ്ടമായി. സ്വയം ഇരയാകാന്‍ വലിയ താല്‍പര്യമുള്ളവരാണ് ഇവിടെയുള്ള സ്ത്രീകളെന്നും എത്രകാലം ഇത് തന്നെ പറഞ്ഞിരിക്കുമെന്നും മമ്ത ചോദിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍