'എന്റെ സൂപ്പര്‍സ്റ്റാറിന് ജന്മദിനാശംസകള്‍'; മധുവിന് ആശംസകളുമായി മമ്മൂട്ടി

വ്യാഴം, 23 സെപ്‌റ്റംബര്‍ 2021 (11:37 IST)
മലയാള സിനിമയുടെ കാരണവരായ നടന്‍ മധുവിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി. 'എന്റെ സൂപ്പര്‍സ്റ്റാറിന് ജന്മദിനാശംസകള്‍' എന്നാണ് മമ്മൂട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മധുവിനൊപ്പമുള്ള തന്റെ ചിത്രവും മമ്മൂട്ടി പങ്കുവച്ചിട്ടുണ്ട്. 

മധുവിന് ഇന്ന് ജന്മദിന മധുരം
 
മലയാള സിനിമയിലെ മഹാരഥന്‍മാരില്‍ ഒരാളായ നടന്‍ മധുവിന് ഇന്ന് ജന്മദിന മധുരം. 1933 സെപ്റ്റംബര്‍ 23 ന് ഗൗരീശപട്ടത്ത് മേയറായിരുന്ന ആര്‍.പരമേശ്വരന്‍ പിള്ളയുടെയും കമലമ്മയുടെയും മകനായാണ് മധുവിന്റെ ജനനം. തന്റെ 88-ാം ജന്മദിനമാണ് മധു ഇന്ന് ആഘോഷിക്കുന്നത്. സെപ്റ്റംബര്‍ ഏഴിന് സപ്തതി ആഘോഷിച്ച മഹാനടന്‍ മമ്മൂട്ടിയേക്കാള്‍ 18 വയസ് കൂടുതലാണ് മധുവിന്. മലയാള സിനിമയുടെ കാരണവര്‍ സ്ഥാനമാണ് മധുവിന് ഇപ്പോള്‍ ഉള്ളത്. കന്നിയിലെ വിശാഖമാണ് മധുവിന്റെ ജന്മനക്ഷത്രം. സിനിമയിലെത്തുമ്പോള്‍ മധുവിന്റെ യഥാര്‍ഥ പേര് ആര്‍.മാധവന്‍ നായര്‍ എന്നായിരുന്നു. 1959-ല്‍ നിണമണിഞ്ഞ കാല്‍പ്പാടുകളിലൂടെയാണ് മധു സിനിമാരംഗത്തേക്ക് കാലെടുത്തുവച്ചത്. 500 ലേറെ സിനിമകളില്‍ മധു അഭിനയിച്ചിട്ടുണ്ട്. നടനു പുറമേ നിര്‍മാതാവും സംവിധായകനും സ്റ്റുഡിയോ ഉടമയുമായി മധു തിളങ്ങി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍