മമ്മൂട്ടിയുടെ കരിയറിലെ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിലേക്ക് പറന്നു കയറിയ പദമാണ് ഗ്രേറ്റ് ഫാദർ. ഏറെ ഹൈപ്പിനൊപ്പം തന്നെ കാമ്പുള്ള സിനിമയാണെന്ന് പ്രേക്ഷകര്‍ക്ക് ബോധ്യപ്പെട്ടതോടെ ഡേവിഡ് നൈനാന്‍ ചരിത്രമെഴുതി.
ഏറെക്കാലത്തിന് ശേഷം മമ്മൂട്ടിയിലെ ഹീറോയേയും അഭിനേതാവിനെയും ഒരുപോലെ സ്ക്രീനില്‍ കാണാനായി എന്നതും ഗ്രേറ്റ്ഫാദറിന്‍റെ സവിശേഷതയായിരുന്നു.
പൂര്‍ണമായും മമ്മൂട്ടിയുടെ പ്രകടനമായിരുന്നു ദി ഗ്രേറ്റ്ഫാദറിന്‍റെ ഹൈലൈറ്റ്. ചിത്രത്തിന്‍റെ ആദ്യ പകുതി ഇമോഷന് പ്രാധാന്യം നല്‍കിയപ്പോള്‍ രണ്ടാം പകുതി ചടുലമായിരുന്നു. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളാണ് രണ്ടാം ഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. മമ്മൂട്ടിയുടെ സ്റ്റൈലും ആക്ഷനും സെന്‍റിമെന്‍റ്സ് രംഗങ്ങളുമെല്ലാം പ്രേക്ഷകരെ വശീകരിക്കുന്ന വിധം ഒരുക്കാന്‍ സംവിധായകന്‍ ഹനീഫ് അദേനിക്ക് കഴിഞ്ഞു. സമീപകാലത്ത് അരങ്ങേറ്റം കുറിച്ച സംവിധായകരില്‍ ഈ ചെറുപ്പക്കാരന്‍ കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു.
ചിത്രം ബോക്സ് ഓഫീസിൽ പുതിയ ചരിത്രങ്ങൾ എഴുതി ചേർത്തതോടെ ഡേവിഡ് നൈനാന് ഡിമാൻഡും വർധിച്ചു. ചിത്രത്തിന് ഒരു രണ്ടാം ഭാഗം എന്തുകൊണ്ട് എടുത്തുകൂടാ എന്നാണ് ആരാധകർ ചോദിക്കുന്നത്. മമ്മൂട്ടിയും ഹനീഫ് അഥേനിയും ചേർന്ന് ഒരിക്കൽ കൂടി ഡേവിഡ് നൈനാന് ജന്മം നൽകുമെന്നാണ് കരുതുന്നത്. ന്തായാലും ചരിത്രം തിരുത്തിയെഴുതിയ ഡേവിഡ് നൈനാന്‍ ഒരിക്കൽ കൂടി കളം നിറഞ്ഞ് കളിക്കണമെന്ന് പലരും ആഗ്രഹിക്കുന്നതില്‍ ഒരു തെറ്റുമില്ല എന്നതാണ് വാസ്ഥവം.