ജീത്തു ജോസഫ് - മമ്മൂട്ടി ചിത്രം ഉടന്‍

Webdunia
ചൊവ്വ, 1 മാര്‍ച്ച് 2022 (07:27 IST)
മമ്മൂട്ടിയെ നായകനാക്കി ജീത്തു ജോസഫ് സിനിമ ചെയ്യാന്‍ തീരുമാനിച്ചതായി വിവരം. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ആസിഫ് അലി ചിത്രം കൂമന്‍ പൂര്‍ത്തിയായ ശേഷമായിരിക്കും ജീത്തു ജോസഫ് മമ്മൂട്ടി ചിത്രത്തിന്റെ പണിപ്പുരയിലേക്ക് പ്രവേശിക്കുക. കഥ കേട്ട് മമ്മൂട്ടി യെസ് മൂളിയതായാണ് സിനിമാ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ ജീത്തു ജോസഫിന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ മെമ്മറീസിലേക്കും ദൃശ്യത്തിലേക്കും നായകനായി ആദ്യം ആലോചിച്ചിരുന്നത് മമ്മൂട്ടിയെയാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article