ദിലീപിന്റെ ആദ്യകാല സിനിമകളില്‍ ഒന്നാണ് മാനത്തെ കൊട്ടാരം. ദിലീപ് ആദ്യമായി നായകനായി അഭിനയിച്ച ചിത്രം എന്നുകൂടി മാനത്തെ കൊട്ടാരത്തിനു പ്രത്യേകതയുണ്ട്. 1994 ലാണ് ഈ ദിലീപ് സിനിമ തിയറ്ററുകളിലെത്തിയത്. ദിലീപിനൊപ്പം ഖുശ്ബു, ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, നാദിര്‍ഷാ തുടങ്ങി നിരവധി പ്രമുഖര്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.