മമ്മൂട്ടിയുടെ പിറന്നാള്‍ സമ്മാനം,കുട്ടികള്‍ക്ക് സൈക്കിള്‍ നല്‍കി മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍

കെ ആര്‍ അനൂപ്
ചൊവ്വ, 6 സെപ്‌റ്റംബര്‍ 2022 (17:25 IST)
മമ്മൂട്ടിയുടെ ജന്മദിനം നാളെയാണ്. പിറന്നാളിനോട് അനുബന്ധിച്ച് 100 സൈക്കിള്‍ സമ്മാനിച്ചിരിക്കുകയാണ് മമ്മൂട്ടി സ്ഥാപകനും മുഖ്യരക്ഷധികാരിയുമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍.
 
കേരളത്തിലെ തീരപ്രദേശങ്ങളിലെയും ആദിവാസി ഗ്രാമങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കാണ് ഈ പദ്ധതി പ്രകാരം സൈക്കിള്‍ ലഭിക്കുക.വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ശിവഗിരി മഠാധിപതി ബ്രഹ്‌മശ്രീ സച്ചിദാനന്ദ സ്വാമികള്‍ ആലപ്പുഴയില്‍ നിര്‍വഹിച്ചു.
 
എസ് ജോര്‍ജിന്റെ വാക്കുകള്‍ 
 
കുട്ടികള്‍ ചോദിച്ചു: മമ്മൂട്ടി നല്‍കി; ജന്മദിന സമ്മാനമായി കുട്ടികള്‍ക്ക് സൈക്കിള്‍ നല്‍കി മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍.
 
ആലപ്പുഴ : കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷന്‍ സ്ഥാപകനും മുഖ്യരക്ഷധികാരിയുമായ നടന്‍ മമ്മൂട്ടിയുടെ ജന്മദിനത്തില്‍ കുട്ടികള്‍ക്ക് പ്രകൃതി സൗഹൃദ സഞ്ചാരസൗകര്യമൊരുക്കി 100 സൈക്കിള്‍ സമ്മാനിച്ച് ഫൌണ്ടേഷന്‍. കോലഞ്ചേരി സിന്തയ്റ്റ് ഗ്രൂപ്പിന്റെ സഹകരണത്തില്‍ സംസ്ഥാനമെമ്പാടുമുള്ള തീരദേശങ്ങളിലെയും ആദിവാസി ഗ്രാമങ്ങളിലെയും തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ശിവഗിരി മഠാധിപതി ബ്രഹ്‌മശ്രീ സച്ചിദാനന്ദ സ്വാമികള്‍ ആലപ്പുഴയില്‍ നിര്‍വഹിച്ചു. കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ നൂതന പദ്ധതിയുടെ ഭാഗമായാണ് സൈക്കിളുകള്‍ വിതരണം ചെയ്യുന്നത്. കേരളത്തിലുടനീളം നിര്‍ധനരായ തീരദേശവാസികളായ കുട്ടികള്‍ക്കും ആദിവാസികളായ കുട്ടികള്‍ക്കും മുന്‍ഗണന നല്‍കി കൊണ്ടാണ് പദ്ധതിയുടെ വിതരണം. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന നൂറു കുട്ടികള്‍ക്ക് ആണ് ആദ്യഘട്ടം വിതരണം ചെയ്യുന്നത്. പത്മശ്രീ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ വഴി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ടെന്നും അത് സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്ന അനേകര്‍ക്ക് ആശ്വാസമാകുന്നുണ്ടെന്നും മമ്മൂട്ടിയുടെ ഇത്തരത്തിലുള്ള കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് മാതൃകയാണെന്നും മഠാധിപതി പറഞ്ഞു. ചടങ്ങില്‍ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ മാനേജിങ് ഡയറക്ടര്‍ ഫാ.തോമസ് കുര്യന്‍ മരോട്ടിപ്പുഴയുടെ അധ്യക്ഷതയില്‍ ആലപ്പുഴ രൂപതാ പി. ആര്‍. ഓ യും റേഡിയോ നെയ്തല്‍ ഡയറക്ടറും ആയ ഫാ.സേവ്യര്‍ കുടിയാംശ്ശേരി, സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ല പ്രസിഡന്റ് ഇബ്രാഹിംകുട്ടിവിളക്കേഴം, പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ.ഫ്രാന്‍സിസ് കൊടിയനാട്,പഞ്ചായത്ത് അംഗം ഷിനോയ്, വാഹിദ് മാവുങ്കല്‍, പ്രൊജക്റ്റ് ഓഫീസര്‍ അജ്മല്‍ ചക്കരപാടം എന്നിവര്‍ പങ്കെടുത്തു.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article