മമ്മൂട്ടിയെ പ്രണയത്തിലാഴ്ത്തിയ ഹിമ ഖുറേഷി ഷക്കീലയാകുന്നു!

തിങ്കള്‍, 20 ജൂണ്‍ 2016 (14:55 IST)
മലയാളത്തിൽ തരംഗം സൃഷ്ടിച്ച ഷക്കീല ബോളിവുഡ് കീഴടക്കാൻ എത്തുന്നു. ഷക്കീലയുടെ ജീവിതകഥ പറയുന്ന ചിത്രത്തിൽ ഹിമ ഖുറേഷിയാണ് നായിക. മമ്മൂട്ടിയുടെ വൈറ്റ് എന്ന ചിത്രത്തിലെ നായിക ആണ് ഹിമ. കന്നട സംവിധായകൻ ഇന്ദ്രജിത്ത് ലങ്കേഷ് ആണ് ഷക്കീലയുടെ കഥ വെള്ളിത്തിരയിൽ എത്തിക്കുന്നത്. 
 
ഹിന്ദിയിലും കന്നഡയിലും തെലുങ്കിലുമായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'ലവ് യു അലിയ'യാണ് ഇന്ദ്രജിത്തിന്റെ സംവിധാനത്തില്‍ അവസാനം പുറത്തെത്തിയ ചിത്രം. ഷക്കീലയുടെ ബി ഗ്രേഡ് സിനിമകളായിരുന്നു ഒരു കാലത്ത് എ ക്ലാസ് തീയേറ്ററുകളെ പിടിച്ചുകുലുക്കിയിരുന്നത്. ചിത്രത്തിന്റെ മറ്റ് വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
 
മമ്മൂട്ടിയുടെ നായികയായി ഹിമ അഭിനയിക്കുന്ന വൈറ്റ് കഴിഞ്ഞ വിഷുവിന് റിലീസ് ചെയ്യുമെന്നായിരുന്നു പറഞ്ഞിരുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാകാത്തതിനാലാണ് വൈറ്റ് വൈകുന്നതെന്നായിരുന്നു വിശദീകരണം. മെയ് 29ന് രിലീസ് ചെയ്യുമെന്നാണ് പുതിയ വിവരം.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക