Mammootty and Dulquer Salmaan: മമ്മൂട്ടിയും ദുല്‍ഖറും എപ്പോള്‍ ഒന്നിക്കും? മറുപടിയുമായി താരപുത്രന്‍

Webdunia
വ്യാഴം, 28 ജൂലൈ 2022 (08:30 IST)
Mammootty Dulquer Salmaan: മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന താരങ്ങളാണ് മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും. മമ്മൂട്ടിയുടെ മകനെന്ന ലേബലിലാണ് ദുല്‍ഖര്‍ സിനിമയിലെത്തിയതെങ്കിലും ഇപ്പോള്‍ പാന്‍ ഇന്ത്യന്‍ താരമെന്ന നിലയില്‍ ദുല്‍ഖര്‍ വളര്‍ന്നു കഴിഞ്ഞു. എങ്കിലും ആരാധകര്‍ക്ക് ഇപ്പോഴും ചെറിയ വിഷമമുണ്ട്. എന്നാണ് മമ്മൂട്ടിക്കൊപ്പം ദുല്‍ഖര്‍ അഭിനയിക്കുക എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കുന്ന ചിത്രത്തിനായി വലിയ രീതിയിലാണ് ആരാധകര്‍ കാത്തിരിക്കുന്നത്. 
 
വാപ്പിച്ചിക്കൊപ്പം അഭിനയിക്കാന്‍ താനും കാത്തിരിക്കുകയാണെന്നാണ് ദുല്‍ഖര്‍ പറയുന്നത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് വാപ്പിച്ചി തന്നെയാണെന്നാണ് ദുല്‍ഖര്‍ പറയുന്നത്. 
 
'ഞങ്ങള്‍ ഒരുമിച്ച് ഒരു സിനിമ ചെയ്യണമോ എന്ന കാര്യം വാപ്പച്ചിയാണ് തീരുമാനിക്കേണ്ടത്. അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യാന്‍ ഞാന്‍ എപ്പോഴും തയ്യാറാണ്. അത് ഏത് ഭാഷയില്‍ ആണെങ്കിലും അദ്ദേഹത്തോട് ഞാനത് സംസാരിച്ചിട്ടുമുണ്ട്. അതില്‍ അദ്ദേഹത്തിന്റെ തീരുമാനത്തിനു വേണ്ടി കാത്തിരിക്കുകയാണ്.' ദുല്‍ഖര്‍ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article