മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് സമൂഹമാധ്യമങ്ങളിലൂടെ ദുല്‍ഖര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ലോകഃ - ചാപ്റ്റര്‍ 1 ചന്ദ്രയില്‍ മൂത്തോന്‍ എന്ന കഥാപാത്രത്തെ റിവീല്‍ ചെയ്തിട്ടില്ല. അധികാരദണ്ഡുമായി ഒരാള്‍ ഇരിക്കുന്നത് മാത്രമാണ് കാണിക്കുന്നത്. ഒരു ഡയലോഗ് മാത്രമാണ് ഈ കഥാപാത്രത്തിനു ചന്ദ്രയില്‍ ഉള്ളത്. ചന്ദ്ര അടക്കമുള്ള കുലത്തിന്റെ നേതാവ് എന്ന നിലയിലാണ് ചിത്രത്തില്‍ മൂത്തോനെ അവതരിപ്പിച്ചിരിക്കുന്നത്.