ഒരു വീട്ടില്‍ ജീവിക്കുന്നവരാണെങ്കിലും രണ്ട് വ്യക്തികളല്ലേ, സിനിമയെ ബന്ധങ്ങളായി റിലേറ്റ് ചെയ്യരുത്; ദുല്‍ഖറിനൊപ്പമുള്ള സിനിമയെ കുറിച്ച് മമ്മൂട്ടി

Webdunia
ബുധന്‍, 2 മാര്‍ച്ച് 2022 (09:44 IST)
മകനും സൂപ്പര്‍ സ്റ്റാറുമായ ദുല്‍ഖര്‍ സല്‍മാനുമൊപ്പം ഉടന്‍ സിനിമ ചെയ്യുമോ എന്ന ചോദ്യത്തിന് മറുപടിയുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി. രണ്ടും രണ്ട് വ്യക്തികളാണെന്നും അവസരം വന്നാല്‍ അതേ കുറിച്ചെല്ലാം ആലോചിക്കാമെന്നും മമ്മൂട്ടി പറഞ്ഞു. ഒരേ വീട്ടിലെ ആളുകളായതുകൊണ്ട് ഒ്ന്നിച്ച് സിനിമ അഭിനയിക്കണമെന്ന് പറയാന്‍ പറ്റില്ലല്ലോ എന്നും മമ്മൂട്ടി പരോക്ഷമായി ചോദിച്ചു. 
 
'ദുല്‍ഖറിനെ പോലെ എത്രയോ അഭിനേതാക്കളുണ്ട്. അവരുടെ കൂടെയെല്ലാം അഭിനയിക്കാന്‍ പറ്റുമോ? എല്ലാവരും വ്യക്തിഗത അഭിനേതാക്കളാണ്. സിനിമയെ ബന്ധങ്ങളുമായി റിലേറ്റ് ചെയ്യരുത്. ദുല്‍ഖറായാലും ശരി ഫഹദ് ആയാലും ശരി മറ്റുള്ള ഏത് അഭിനേതാക്കളായാലും ശരി നമുക്ക് അവരുടെ കൂടെയെല്ലാം അവസരങ്ങള്‍ വരുമ്പോള്‍ ആലോചിക്കാം. ദുല്‍ഖറുമായുള്ള സിനിമ പ്രതീക്ഷിക്കുകയും പ്രതീക്ഷിക്കാതിരിക്കുകയും വേണ്ട. അതൊക്കെ നടന്നാല്‍ നടക്കും. അതിനൊക്കെ വേണ്ടി ഇങ്ങനെ വെയ്റ്റ് ചെയ്യുകയൊന്നും വേണ്ട. രണ്ടും രണ്ട് ആള്‍ക്കാരല്ലേ. ഒരു വീട്ടില്‍ ജീവിക്കുന്നു എന്നുവെച്ചിട്ട് അങ്ങനെ വേണമെന്നില്ല,' മമ്മൂട്ടി പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article