ഞാന്‍ അവസരം കൊടുക്കുന്നതല്ല, എനിക്ക് അവസരം നല്‍കുന്നതാണ്; പുതുമുഖ സംവിധായകരുടെ സിനിമകളെ കുറിച്ച് മമ്മൂട്ടി

ബുധന്‍, 2 മാര്‍ച്ച് 2022 (08:52 IST)
പുതുമുഖ സംവിധായകര്‍ക്ക് തുടര്‍ച്ചയായി ഡേറ്റ് നല്‍കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി. ഇനിയും പുതുമുഖങ്ങള്‍ക്ക് താന്‍ ഡേറ്റ് കൊടുക്കുമെന്നും അതിനൊരു കാരണമുണ്ടെന്നും മമ്മൂട്ടി പറയുന്നു. ' ഞാന്‍ പുതുമുഖങ്ങള്‍ക്ക് അവസരം കൊടുക്കുന്നതല്ല. പുതുമുഖ സംവിധായകര്‍ എനിക്ക് അവസരം നല്‍കുന്നതാണെന്ന് വിചാരിച്ചാല്‍ മതി. നമ്മളൊരു പുതിയ സംവിധായകന്റെ കൂടെ അഭിനയിക്കുമ്പോള്‍ തീര്‍ച്ചയായും അവര്‍ക്ക് പുതിയത് എന്തെങ്കിലും പറയാനുണ്ടാകും. എന്തെങ്കിലും പുതിയതായിട്ട് എന്നെവെച്ച് അവര്‍ക്ക് ചെയ്യാനുണ്ടെങ്കില്‍ ആ അവസരം എന്തിനാണ് ഞാന്‍ മിസ് ചെയ്യുന്നത്,' മമ്മൂട്ടി ചോദിച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍