ബിഗ് ബി പോലെയല്ല ഭീഷ്മപര്‍വ്വം,അത്ര തന്നെ ആവേശം സിനിമയില്‍ ഉണ്ടെന്ന് സഹ തിരക്കഥാകൃത്ത്

കെ ആര്‍ അനൂപ്

ചൊവ്വ, 1 മാര്‍ച്ച് 2022 (16:33 IST)
ബിഗ് ബി റിലീസ് ചെയ്ത് 15 വര്‍ഷങ്ങള്‍ക്കു ശേഷം മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന 'ഭീഷ്മ പര്‍വം' കാണാനായി താനും കാത്തിരിക്കുന്നുവെന്ന് ദുല്‍ഖര്‍ സല്‍മാനും സിനിമ ലോകവും. പ്രീ ബുക്കിംഗ് റിസര്‍വേഷന് നല്ല പ്രതികരണമാണ് ലഭിച്ചത് എന്നാണ് വിവരം.
 
 ഭീഷ്മപര്‍വ്വത്തിന്റെ സഹാതിരക്കഥാകൃത്തുക്കളില്‍ ഒരാളായ രവിശങ്കര്‍ സിനിമയെക്കുറിച്ച് പറയുകയാണ്.
 
'എഴുതുന്ന സമയത്ത് തീര്‍ച്ചയായും നമ്മുടെ മുന്നില്‍ ബിഗ് ബി ഉണ്ടല്ലോ. അപ്പോള്‍ അതിനെ തകര്‍ക്കാനോ, അതിന് മുകളില്‍ എത്തിക്കാനോ ഉള്ള ശ്രമമല്ല ഉണ്ടായിട്ടുള്ളത്. ബിഗ് ബി അല്ലാതെ അത്ര തന്നെ ആവേശം ഉണ്ടാക്കുന്ന മറ്റൊരു സിനിമയാണ് ഭീഷ്മപര്‍വ്വം. ആ എക്സ്പീരിയന്‍സ് കൊടുക്കാനാണ് ശ്രമിച്ചത്'-രവിശങ്കര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍