2022 മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം മികച്ച ഒരു വര്‍ഷമാണ്. വ്യത്യസ്ത കഥയും കഥാപാത്രങ്ങളെയും തിരഞ്ഞെടുക്കാന്‍ നടനായി. പുഴു എന്ന ചിത്രത്തിലൂടെ രത്തീന എന്ന പുതുമുഖ സംവിധായകയെ മലയാള സിനിമയ്ക്ക് സമ്മാനിച്ചു.ഭീഷ്മപര്‍വം, പുഴു, സിബിഐ 5, റോഷാക്ക് തുടങ്ങിയ സിനിമകളാണ് മമ്മൂട്ടിയുടെ ഈ വര്‍ഷം പുറത്തിറങ്ങിയത്.
ഭീഷ്മപര്‍വം
ഭീഷ്മപര്‍വത്തിലെ വൈറല്‍ ഡയലോഗ് 'ആ ചാമ്പിക്കോ'. ഗ്രൂപ്പ് ഫോട്ടോ എടുക്കുമ്പോള്‍ ഏറ്റുപറഞ്ഞൊരു വര്‍ഷമായിരുന്നു 2022.മാര്‍ച്ച് 3നാണ് മമ്മൂട്ടിയുടെ ഭീഷ്മപര്‍വം തിയേറ്ററുകളിലെത്തിയത്.ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ് ഒ.ടി.ടി അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.ഏപ്രില്‍ ഒന്നാണ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയത്.14 വര്‍ഷത്തിന് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രം ഭീഷ്മപര്‍വ്വം പ്രദര്‍ശനം മികച്ച വിജയം സ്വന്തമാക്കി.
റോഷാക്ക്
2022 മാര്‍ച്ച് 30 ന് ചാലക്കുടിയില്‍ റോഷാക്ക് ചിത്രീകരണം ആരംഭിച്ചു.ഏപ്രില്‍ 3ന് മമ്മൂട്ടി ടീമിനൊപ്പം ചേര്‍ന്നു ജൂണ്‍ പകുതിയോടെ കേരളത്തിലെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം, അവസാന ഷെഡ്യൂളിനായി ടീം ദുബായിലേക്ക് പോയി. 2022 ജൂലൈ 1-ന്, ചിത്രീകരണം പൂര്‍ത്തിയായതായി നിര്‍മ്മാതാക്കള്‍ അറിയിച്ചു.
സിബിഐ 5
'സിബിഐ 5 ദ ബ്രെയ്ന്‍' വിജയം ജഗതിയ്‌ക്കൊപ്പമാണ് സംവിധായകന്‍ കെ മധു ആഘോഷിച്ചത്. മമ്മൂട്ടി ചിത്രം രണ്ടാഴ്ചയില്‍ കൂടുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു. സേതുരാമയ്യര്‍ എന്ന കഥാപാത്രത്തിന് കൊലപാതകക്കേസുകള്‍ മാത്രം അന്വേഷിക്കുന്നതില്‍ നിന്ന് ഒരു ഇടവേള നല്‍കണമെന്ന് സംവിധായകന്‍ കെ മധുവിനോടും എഴുത്തുകാരന്‍ എസ് എന്‍ സ്വാമിയോടും താന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് പ്രൊമോഷന്‍ ചടങ്ങില്‍ മമ്മൂട്ടി പറഞ്ഞിരുന്നു.