മമ്മൂട്ടി കമ്പനിയുടെ ആദ്യ സിനിമ വിജയമായോ ?'റോഷാക്ക്' നേടിയത് കോടികള്‍ !

കെ ആര്‍ അനൂപ്

വ്യാഴം, 8 ഡിസം‌ബര്‍ 2022 (09:12 IST)
2022 മാര്‍ച്ച് 30 ന് ചാലക്കുടിയില്‍ റോഷാക്ക് ചിത്രീകരണം ആരംഭിച്ചു.ഏപ്രില്‍ 3ന് മമ്മൂട്ടി ടീമിനൊപ്പം ചേര്‍ന്നു ജൂണ്‍ പകുതിയോടെ കേരളത്തിലെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം, അവസാന ഷെഡ്യൂളിനായി ടീം ദുബായിലേക്ക് പോയി. 2022 ജൂലൈ 1-ന്, ചിത്രീകരണം പൂര്‍ത്തിയായതായി നിര്‍മ്മാതാക്കള്‍ അറിയിച്ചു.റോഷാക്ക് എത്ര കോടി നേടിയെന്ന് അറിയാമോ? 
 
39.5 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.20 കോടി രൂപ ബജറ്റിലാണ് റോഷാക്ക് നിര്‍മ്മിച്ചിരിക്കുന്നത്.
 
ചിത്രം 2022 ഒക്ടോബര്‍ 7-ന് തിയേറ്ററുകളില്‍ റിലീസ് എത്തി. ഡിജിറ്റല്‍ അവകാശം ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറാണ് സ്വന്തമാക്കിയത്.2022 നവംബര്‍ 11 മുതല്‍ സ്ട്രീമിംഗ് ആരംഭിച്ചു.സാറ്റലൈറ്റ് അവകാശം ഏഷ്യാനെറ്റ് നേടി.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍