പെണ്ണായതുകൊണ്ട് കുട്ടിക്കാലത്ത് കുടുംബത്തില്‍ നിന്നടക്കം വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ബോളിവുഡ് നടി മല്ലിക ഷെരാവത്ത്. കുടുംബത്തില്‍ നിന്ന് തന്നെ ആരും പിന്തുണച്ചില്ല. തന്നോട് വേര്‍തിരിവ് കാണിച്ചിരുന്നു. എന്നാല്‍ സഹോദരന് എല്ലാ സ്വാതന്ത്ര്യവും നല്‍കിയിരുന്നുവെന്നും തനിക്ക് മുന്നില്‍ അച്ഛനും അമ്മയും ഉള്‍പ്പെടെയുള്ളവര്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തിയിരുന്നുവെന്നും മല്ലിക പറയുന്നു. ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യം പറയുന്നത്. എന്തിനാണ് മാതാപിതാക്കള്‍ ഈ വിവേചനം എന്നോട് കാണിച്ചതെന്ന് ആലോചിച്ച് വളരെയധികം ഞാന്‍ വിഷമിച്ചിട്ടുണ്ട്.