ബോളിവുഡ് നടി മലൈക അറോറയുടെ പിതാവ് കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 11 സെപ്‌റ്റംബര്‍ 2024 (14:43 IST)
anil arora
ബോളിവുഡ് നടി മലൈക അറോറയുടെ പിതാവ് അനില്‍ അറോറയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അനില്‍ ആത്മഹത്യ ചെയ്തതാണെന്ന് പൊലീസിനെ ഉദ്ദരിച്ച് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. താമസ സ്ഥലത്തെ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയിലായിരുന്നു മൃതദേഹം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.
 
രാവിലെ ഒന്‍പതുമണിയോടെയാണ് വാര്‍ത്ത എഎന്‍ ഐ റിപ്പോര്‍ട്ട് ചെയ്തത്. മലൈകയുടെ മുന്‍ ഭര്‍ത്താവും നടനുമായ അര്‍ബാസ് ഖാന്‍ വിവരമറിഞ്ഞയുടന്‍ ബാന്ദ്രയിലെ വസതിയിലെത്തി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍