തങ്കലാന്‍ പ്രൊമോഷന്റെ തിരക്കില്‍ മാളവിക; പുതിയ ചിത്രങ്ങള്‍

രേണുക വേണു
വെള്ളി, 9 ഓഗസ്റ്റ് 2024 (09:31 IST)
Malavika Mohanan / Thangalaan Promotions

താങ്കലാന്‍ സിനിമയുടെ പ്രൊമോഷന്‍ തിരക്കിലാണ് നടി മാളവിക മോഹനന്‍. പ്രൊമോഷന്റെ ഭാഗമായുള്ള ഫോട്ടോഷൂട്ട് താരം കഴിഞ്ഞ ദിവസങ്ങളിലെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഹൈദരബാദിലെ പ്രൊമോഷന്‍ പരിപാടിക്കായി താരം എത്തിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. സാരിയില്‍ അതീവ സുന്ദരിയായാണ് മാളവികയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. 
 
ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മാളവിക. 1993 ഓഗസ്റ്റ് നാലിന് പയ്യന്നൂരിലാണ് താരത്തിന്റെ ജനനം. മാളവികയ്ക്ക് ഇപ്പോള്‍ 31 വയസ്സാണ് പ്രായം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Malavika Mohanan (@malavikamohanan_)

വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്ത തങ്കലാനില്‍ മാളവിക ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 15 നാണ് ചിത്രം വേള്‍ഡ് വൈഡായി തിയറ്ററുകളിലെത്തുക. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Malavika Mohanan (@malavikamohanan_)

പട്ടം പോലെ, നിര്‍ണായകം, നാനു മട്ടു വരലക്ഷ്മി, ദി ഗ്രേറ്റ് ഫാദര്‍, പേട്ട, മാസ്റ്റര്‍ തുടങ്ങിയവയാണ് താരത്തിന്റെ ശ്രദ്ധേയമായ സിനിമകള്‍. മോഡല്‍ എന്ന നിലയിലും മാളവിക ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്

Next Article