'അമ്പിളി' റിലീസായി അഞ്ച് വര്‍ഷങ്ങള്‍

കെ ആര്‍ അനൂപ്

വെള്ളി, 9 ഓഗസ്റ്റ് 2024 (08:45 IST)
ഗപ്പി എന്ന ചിത്രത്തിന് ശേഷം ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത അമ്പിളി റിലീസായി അഞ്ച് വര്‍ഷങ്ങള്‍. 2019 ഓഗസ്റ്റ് 9 പ്രദര്‍ശനത്തിനെത്തിയ സിനിമയുടെ ഓര്‍മ്മകളിലാണ് നിര്‍മാതാക്കള്‍.
സൗബിന്‍ ഷാഹിറിന്റെ നായികയായി പുതുമുഖം തന്‍വി റാമാണ് വേഷമിട്ടത്. മലയാളികള്‍ എന്നും കാണാന്‍ കൊതിക്കുന്ന സിനിമകളില്‍ ഒന്നായി അമ്പിളി മാറി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Johnpaul George Productions (@guppy_cinemas)

ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്, എ.വി.എ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍, മുകേഷ് ആര്‍ മേത്ത, എവി അനൂപ്, സിവി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കിരണ്‍ ദാസ് ആണ് ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്.
വിഷ്ണു വിജയ് ആണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിച്ചത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍