അഡ്വാന്‍സ് ബുക്കിംഗിലും തരംഗം തീര്‍ക്കുകയാണ് ചിത്രം
തിയറ്ററുകളില്‍ എത്താന്‍ ഇനി നാല് ദിനങ്ങള്‍ കൂടി ബാക്കി നില്‍ക്കേ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു.മോളിവുഡിലെ സിനിമകളെ സംബന്ധിച്ച് ഇതൊരു അപൂര്‍വതയാണ്. മികച്ച പ്രതികരണമാണ് ബുക്കിങ്ങിന് തുടക്കം മുതല്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. മികച്ചൊരു ഓപ്പണിങ് ഇതിനോടകം തന്നെ നേടിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഒറ്റ ദിവസം കൊണ്ടുതന്നെ ഒരു ലക്ഷത്തിലധികം ടിക്കറ്റുകളാണ് കേരളത്തില്‍ നിന്ന് വിറ്റു പോയത്. 1.5 കോടി കളക്ഷന്‍ സിനിമ തിയറ്ററുകളില്‍ എത്തുന്നതിന് മുമ്പ് തന്നെ സ്വന്തമാക്കി. അഡ്വാന്‍സ് ബുക്കിംഗ് മായി ബന്ധപ്പെട്ട ജില്ല തിരിച്ചുള്ള കണക്കുകളും പുറത്തുവന്നിട്ടുണ്ട്.
ഷോകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് എറണാകുളം ജില്ലയാണ്. ബുക്കിങ്ങിലും എറണാകുളത്തിനെ പിന്നിലാക്കാന്‍ മറ്റു ജില്ലക്കാര്‍ക്ക് ആയിട്ടില്ല.217 ഷോകളില്‍ നിന്നായി 22,102 ടിക്കറ്റുകളാണ് ഇവിടെ വിറ്റിരിക്കുന്നത്. തിരുവനന്തപുരമാണ് രണ്ടാം സ്ഥാനത്ത് മൂന്നാം സ്ഥാനം തൃശ്ശൂരിനും.തിരുവനന്തപുരത്ത് 192 ഷോകളും 16,426 ടിക്കറ്റുകളുമാണെങ്കില്‍ തൃശൂരില്‍ 155 ഷോകളും 13,748 ടിക്കറ്റുകളുമാണ് ഇതുവരെ വിറ്റുപോയിരിക്കുന്നത്. രാവിലെ ആറ് മുപ്പതോടെ ആദ്യത്തെ ഷോ കേരളത്തില്‍ ആരംഭിക്കും.